Vinfast VF MPV 7 Launched source: Vinfast
Automobile

ഒറ്റ ചാര്‍ജില്‍ 500ലധികം കിലോമീറ്റര്‍ സഞ്ചരിക്കാം, മൂന്ന് ഡ്രൈവ് മോഡുകള്‍; വിന്‍ഫാസ്റ്റ് വിഎഫ് എംപിവി 7 വിപണിയില്‍, അറിയാം ഫീച്ചറുകള്‍

വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ മൂന്നാമത്തെ മോഡലായ വിഎഫ് എംപിവി 7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ മൂന്നാമത്തെ മോഡലായ വിഎഫ് എംപിവി 7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിഎഫ് 6, വിഎഫ് 7 എന്നി എസ്യുവികള്‍ക്ക് ശേഷമാണ് ഈ ഇലക്ട്രിക് ത്രീ-റോ എംപിവി (MPV) എത്തുന്നത്. 24.49 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില (എക്‌സ്-ഷോറൂം). താല്‍പ്പര്യമുള്ളവര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 21,000 രൂപ നല്‍കി ഈ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

60.1kWh ബാറ്ററി പായ്ക്കുമായാണ് വാഹനം വിപണിയില്‍ എത്തിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 517 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 201bhp കരുത്തും 280Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ആണ് കാറില്‍ ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 9 സെക്കന്‍ഡില്‍ താഴെ സമയം മതിയെന്നും കമ്പനി അവകാശപ്പെടുന്നു.

1,872 മി.മീ വീതിയും 1,734 മി.മീ ഉയരവും 4,740 മി.മീ നീളവുമാണ് വാഹനത്തിനുള്ളത്. 2,840 മി.മീ ആണ് വീല്‍ബേസ്. ഇന്‍ട്രോസ്‌പെക്റ്റീവ് ബ്രൗണ്‍, ഇന്‍ഫിനിറ്റി ബ്ലാങ്ക്, ജെറ്റ് ബ്ലാക്ക്, സെനിത്ത് ഗ്രേ, സോളാര്‍ റൂബി, മൂണ്‍ലൈറ്റ് ഓഷ്യന്‍ എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാണ്.

Vinfast VF MPV 7 Launched

ഓള്‍-എല്‍ഇഡി (All-LED) ലൈറ്റിങ്ങും 19 ഇഞ്ച് അലോയ് വീലുകളും 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മൂന്ന് നിരകളിലും എസി വെന്റുകളും ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടുകളുമാണ് വാഹനത്തിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍.ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലും വാഹനം ലഭ്യമാണ്. സിക്‌സ്-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, എയര്‍ പ്യൂരിഫയര്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഒടിഎ അപ്ഡേറ്റുകളും വാഹനം വാഗ്ദാനം ചെയ്യുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇതില്‍ ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, ഇഎസ്സി (ESC), ടിസിഎസ് (TCS), എബിഎസ് (ABS), ഇബിഡി (EBD), നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയുമായാണ് എംപിവി വിപണിയില്‍ എത്തുന്നത്.

Vinfast VF MPV 7 Launched: Prices in India Start at Rs. 24.49 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

കഠിനമായ വേനൽച്ചൂട് മൈഗ്രെയിന് കാരണമാകുമോ? പ്രതിരോധം എങ്ങനെ?

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം; ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നുവെന്ന് കെ സി വേണുഗോപാല്‍

പ്രതിമാസം 5,000, 10,000, 12,000...; പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ കോടീശ്വരനാകാം?, കണക്ക് ഇങ്ങനെ

'ദോശ,ഇഡ്ഡലി, ചട്ണി'; ബംഗളൂരു ഡിജെ പരിധി വിട്ടു, പരാതി നൽകി ചെന്നൈ സൂപ്പർ കിങ്‌സ്

SCROLL FOR NEXT