ന്യൂഡല്‍ഹി: വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റിന്റെ പുതിയ വാഹനമായ വിഎഫ്5 എസ് യുവി അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യത. ഏകദേശം 12 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് വില (എക്‌സ് -ഷോറൂം) പ്രതീക്ഷിക്കുന്നത്.
ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വിയറ്റ്‌നാമില്‍ നിലവില്‍ വില്‍ക്കുന്ന വിഎഫ്5 മോഡലിന്റെ അതേ രൂപഘടന തന്നെയാണ് ഇതിന് ഉള്ളത്. എന്നാല്‍ സ്റ്റെലില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വാഹനത്തിന്റെ മുന്‍വശത്ത് വലിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് പകരം കൂടുതല്‍ മെലിഞ്ഞ ഹെഡ്‌ലാമ്പുകളാണ് നല്‍കിയിരിക്കുന്നത്. ഇവ ബമ്പറില്‍ അല്ലം താഴെയായാണ് ക്രമീകരിച്ചിരിക്കുന്നത്. വാഹനത്തിന്റെ വീതിയിലുടനീളം നീളുന്ന പുതിയ എല്‍ഇഡി ലൈറ്റ് ബാര്‍ ആണ് മറ്റൊരു പ്രത്യേകത.
കട്ടിയുള്ള സി- പില്ലര്‍, കറുത്ത നിറത്തിലുള്ള റൂഫ്, വീല്‍ ആര്‍ച്ച് ക്ലാഡിങ്, വീല്‍ കവറുകളോട് കൂടിയ പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് വാഹനത്തിന്റെ പുറത്തെ മറ്റു ഫീച്ചറുകള്‍. പിന്നില്‍ റൂഫ് സ്‌പോയിലര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബമ്പറില്‍ കറുത്ത ക്ലാഡിങ് എന്നിവ നല്‍കിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡ് പാളികളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ മധ്യഭാഗത്തായി വലിയൊരു ടച്ച്‌സ്‌ക്രീന്‍ നല്‍കിയിട്ടുണ്ട്. സ്റ്റിയറിങ് വീലിന് ടു-സ്‌പോക്ക് ഡിസൈനാണുള്ളത്. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാനുവല്‍ ഡേ/നൈറ്റ് ഐആര്‍വിഎം എന്നിവ ഇതില്‍ നല്‍കിയിട്ടുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വിവിധ ഡ്രൈവ് മോഡുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡ് സൗകര്യമുള്ള ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് തുടങ്ങിയവയാണ് സുരക്ഷയുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍.
370 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 43kwh ബാറ്ററി പായ്ക്ക് 98 പിഎസ് പവറും 180 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ദൈര്‍ഘ്യമേറിയ യാത്രകളില്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി 60kw ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഇതില്‍ ഉണ്ടാവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates