Volkswagen Taigun launched  source: Volkswagen
Automobile

വില 10.99 ലക്ഷം രൂപ മുതല്‍, മൂന്ന് വര്‍ഷത്തിന് ശേഷം 75 ശതമാനം ബൈബാക്ക് ഓഫര്‍; അപ്‌ഡേറ്റഡ് ടൈഗണ്‍ വിപണിയില്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ തങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത ടൈഗണ്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ തങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത ടൈഗണ്‍ പുറത്തിറക്കി. 10.99 ലക്ഷം രൂപയാണ് പ്രാരംഭ വില(എക്‌സ്-ഷോറൂം). 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് ഇതില്‍ വരുന്നത്.

മിഡ്-സൈസ് ക്രോസ്ഓവര്‍ വിഭാഗത്തില്‍ മത്സരം കടുപ്പിച്ചാണ് പുതിയ കാര്‍ ഫോക്‌സ് വാഗണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം (30,000 കിലോമീറ്റര്‍ വരെ) 75 ശതമാനം ബൈബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ജര്‍മ്മന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായ ഉയര്‍ന്ന മെയിന്റനന്‍സ് ചെലവ് എന്ന പ്രതിച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രഖ്യാപനം.

മുന്‍ മോഡലിനെ അപേക്ഷിച്ച് ചെറിയ മെച്ചപ്പെടുത്തലുകളാണ് ടൈഗണില്‍ വരുത്തിയിരിക്കുന്നത്. പുതുക്കിയ എക്സ്റ്റീരിയറില്‍ പ്രകാശിക്കുന്ന ലോഗോയും ലൈറ്റ് ബാറും ഉള്‍പ്പെടുന്നു. അകത്തളത്തില്‍ വലിയ ഡിജിറ്റല്‍ കോക്പിറ്റും ഉയര്‍ന്ന വേരിയന്റുകളില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.

1.0 TSI എന്‍ജിനൊപ്പം 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോട് കൂടിയാണ് വാഹനം നിരത്തില്‍ എത്തുക. ടൈഗണിന്റെ പ്രധാന കരുത്തായ ഡ്രൈവിങ് ഡൈനാമിക്‌സിലും ടര്‍ബോ-പെട്രോള്‍ എന്‍ജിനിലും മാറ്റങ്ങളില്ല.

Volkswagen Taigun launched

കിയ സെല്‍റ്റോസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ അപ്‌ഡേറ്റ്, ടാറ്റ സിയറ എന്നിവയോടാണ് ടൈഗണ്‍ മത്സരിക്കുക. പുതിയ ടൈഗണ്‍ ഇപ്പോള്‍ 11 വേരിയന്റുകളില്‍ ലഭ്യമാണ്. 10.99 ലക്ഷം രൂപ മുതല്‍ 19.29 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില.

Volkswagen Taigun launched at Rs. 10.99 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു

ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ മോഹന്‍ലാലിന്റെ പേരുമാത്രം

മോദി ബുക് മൈ ഷോയില്‍; ചുട്ടുപൊള്ളി സംസ്ഥാനം; 'സ്ത്രീകള്‍ കാഴ്ചയില്‍പ്പെടരുത്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'കരുതലിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ പാഠം'; പ്രിസ്‌കില്ലയ്ക്ക് മറുപടി കത്തയച്ച് മുഖ്യമന്ത്രി, അഭിനന്ദനം