Yamaha FZ-RAVE  image credit: Yamaha
Automobile

സിംഗിള്‍-ചാനല്‍ എബിഎസ്, ഫുള്‍-എല്‍ഇഡി പ്രൊജക്ടര്‍; യമഹയുടെ പുതിയ ബൈക്ക് വിപണിയില്‍, 1.17 ലക്ഷം രൂപ വില

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എഫ്ഇസഡ്-റേവ് എന്ന പേരിലുള്ള ബൈക്കിന് 1,17,218 രൂപയാണ് (എക്‌സ്-ഷോറൂം ഡല്‍ഹി) പ്രാരംഭ വില. ഇത് പരിചിതമായ എഫ്ഇസഡ് ഫോര്‍മുലയെ ഉള്‍ക്കൊണ്ട് നഗര കേന്ദ്രീകൃതമായാണ് കമ്പനി അവതരിപ്പിച്ചത്.

പൊസിഷന്‍ ലൈറ്റ് ഉള്ള ഒരു ഫുള്‍-എല്‍ഇഡി പ്രൊജക്ടര്‍, വൃത്തിയുള്ള വെന്റുകളുള്ള ശില്‍പ്പ മാതൃകയിലുള്ള ടാങ്ക്, പിന്‍ഭാഗം വൃത്തിയായി സൂക്ഷിക്കുന്ന കോംപാക്റ്റ് എക്സ്ഹോസ്റ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സുഖകരവും ദീര്‍ഘവുമായ യാത്ര സമ്മാനിക്കുന്നതിന് സിംഗിള്‍-പീസ് സീറ്റും ക്രിസ്പ് ടെയില്‍ ലാമ്പുമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

അഞ്ച് സ്പീഡ് ഗിയര്‍ബോക്സിലൂടെ 12.2 bhp നല്‍കുന്ന യമഹയുടെ വിശ്വസനീയമായ 149 സിസി, എയര്‍-കൂള്‍ഡ് സിംഗിള്‍ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ബൈക്കാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. 136 കിലോഗ്രാം ഭാരവും 17 ഇഞ്ച് വീല്‍ ബേസുമുള്ള ഈ ബൈക്കിന് 13 ലിറ്റര്‍ ഇന്ധന ടാറ്റാണ് ഉള്ളത്. ഇത് ദീര്‍ഘദൂര യാത്രയ്ക്ക് സഹായകമാകുമെന്നാണ് കമ്പനി പറയുന്നത്.

ഇരു ടയറിലും ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം സിംഗിള്‍-ചാനല്‍ എബിഎസും പ്രവര്‍ത്തിക്കുന്നു. റെട്രോ-ലീനിംഗ് എഫ്ഇസഡ് ലൈനിന് അനുയോജ്യമായ പരമ്പരാഗത ശൈലിയിലുള്ള ഡിസ്‌പ്ലേയുള്ള കോക്ക്പിറ്റ് ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.മാറ്റ് ടൈറ്റാന്‍, മെറ്റാലിക് ബ്ലാക്ക് എന്നി നിറങ്ങളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാണ്.

Yamaha FZ-RAVE Launched at Rs. 1.17 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം; പരിക്കേറ്റവര്‍ക്ക് 50,000രുപ; വെടിക്കെട്ട് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ഇനി തൈരു പുളിച്ചു പോകില്ല

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; 'പാതിരാക്കുറുക്കൻ' ഷൂട്ടിങ് തുടങ്ങി

'തടസമൊന്നുമില്ലാതെ ജന നായകൻ പുറത്തിറങ്ങിയിരുന്നെങ്കിൽ ഞങ്ങൾ അത്ഭുതപ്പെട്ടേനെ; പ്രശ്നങ്ങൾ വിജയ് മുൻകൂട്ടി കണ്ടിരുന്നു'

നാബ്കോൺസിൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, കേരളത്തിൽ ഉൾപ്പടെ ഒഴിവ്; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

SCROLL FOR NEXT