Business

ഇന്ന് മുതൽ എസ്ബിഐ എടിഎമ്മിലൂടെ 20,000 രൂപ മാത്രം 

ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതല്‍ എടുക്കാവുന്നത് 20,000 രൂപ മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതല്‍ എടുക്കാവുന്നത് 20,000 രൂപ മാത്രം. നിലവിലെ ഒരുദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് കുറച്ചത്. 

ഒ​രു ദി​വ​സം കൂ​ടു​ത​ൽ തു​ക പി​ൻ​വ​ലി​ക്കാ​നു​ള്ള​വ​ർ മ​റ്റു ഡെ​ബി​റ്റ് കാ​ർ​ഡ് വേ​രി​യ​ന്‍റു​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. എ​സ്ബി​ഐ​യു​ടെ ഗോ​ൾ​ഡ്, പ്ലാ​റ്റി​നം ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ പി​ൻ​വ​ലി​ക്ക​ൽ പ​രി​ധി​ക്ക് മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. യ​ഥാ​ക്രമം 50,000 രൂ​പ, ഒ​രു ല​ക്ഷം രൂ​പ ഈ ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഒ​രു ദി​വ​സം പി​ൻ​വ​ലി​ക്കാ​നാ​കും

എ​ടി​എം ക്ലോ​ണിം​ഗി​ലൂ​ടെ വ്യാ​പ​ക​മാ​യി തു​ക ത​ട്ടു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സെ​ബ​ർ കു​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് എ​സ്ബി​ഐ ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കൂ​ടാ​തെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. ഹോം ​ബ്രാ​ഞ്ചി​ൽ അ​ല്ലാ​തെ നി​ക്ഷേ​പി​ക്കാ​വു​ന്ന തു​ക​യു​ടെ പ​രി​ധി എ​സ്ബി​ഐ നേ​ര​ത്തെ നീ​ക്കി​യി​രു​ന്നു. മു​ന്പ് ഹോം ​ബ്രാ​ഞ്ചി​ൽ അ​ല്ലാ​തെ 25,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പി​ക്കാ​ൻ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

 നി​ല​വി​ൽ എ​സ്ബി‍ഐ ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ ചി​പ്പ് അ​ധി​ഷ്ഠി​ത കാ​ർ​ഡി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ അ​ക്കൗ​ണ്ടു​മാ​യി മൊ​ബൈ​ൽ ന​ന്പ​ർ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​രോ​ട് എ​ത്ര​യും വേ​ഗം ബ​ന്ധ​നം ന​ട​ത്ത​ണ​മെ​ന്നും എ​സ്ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് സേ​വ​നം ല​ഭി​ക്കി​ല്ല.

എടിഎമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി വിവിധ ബാങ്കുകള്‍ക്ക് വ്യത്യസ്തമാണ്. അക്കൗണ്ടിന്റെയും ഉപയോഗിക്കുന്ന കാര്‍ഡിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച് കൂടുതല്‍ പണം പിന്‍വലിക്കാന്‍ ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്. 

അതേസമയം യുപിഐ ആപ്പ് വഴിയുള്ള പ്രതിദിന പണമിടപാടുകൾക്ക് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ നിയന്ത്രണം ഏർപ്പെടുത്തുന്നു. നിലവിൽ ഒരു ദിവസം ഒരു അക്കൗണ്ടിൽ നിന്ന് 20 പേർക്ക് പണം കൈമാറാൻ കഴിയുമെങ്കിൽ പുതിയ നിയന്ത്രണത്തിന് കീഴിൽ ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് പത്ത് പേര്‍ക്കുമാത്രമേ പണം കൈമാറാന്‍ സൗകര്യമുണ്ട‌ാകൂ. 

വ്യക്തികള്‍തമ്മിലുള്ള ഇടപാടുകള്‍ക്കുമാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മൊബൈൽ നമ്പറുമായി ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമുണ്ടാകില്ല. ഫോൺ നമ്പറുമായി രണ്ട് അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 20തവണ പണം കൈമാറാൻ സാധിക്കും. എന്നാല്‍, ഒരു ബാങ്ക് അക്കൗണ്ടില്‍ വ്യത്യസ്ത യുപിഐ അക്കൗണ്ടുണ്ടെങ്കില്‍ 10 ഇടപാടുമാത്രമെ നടത്താന്‍ കഴിയൂ. 

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍, ഫുഡ് ഡെലിവറി ആപ്, ടാക്‌സി സര്‍വീസ് എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ല. ഷോപ്പിങിനും നിയന്ത്രണം ബാധകമാക്കിയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'