പ്രതീകാത്മക ചിത്രം 
Business

ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടണോ?: ഇതാ ഒന്‍പത് ഉപായങ്ങള്‍

ഇന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. അത്രമാത്രം മനുഷ്യജീവിതവുമായി ഇഴുകിചേര്‍ന്നിരിക്കുകയാണ് മൊബൈല്‍ ഫോണ്‍. മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിക്കുന്നത് മൂലം ബാറ്ററിയുടെ ലൈഫ് കുറയാന്‍ കാരണമാകുന്നുണ്ട്. ആന്‍ഡ്രോയിഡ് ഫോണിന്റെ ബാറ്ററി ലൈഫ് നീട്ടിക്കിട്ടാന്‍ ഇതാ ചില ഉപായങ്ങള്‍.

1. മൊബൈലിന്റെ ഡിസ്‌പ്ലേയാണ് കൂടുതലായി പവര്‍ വലിച്ചെടുക്കുന്നത്. ബാറ്ററി കുറയാന്‍ പ്രധാന കാരണവുമിതാണ്. സ്‌ക്രീന്‍ തെളിച്ചം (ബ്രൈറ്റ്‌നസ്) കുറച്ചിട്ടാല്‍ ബാറ്ററി ലൈഫ് കൂടുതല്‍ സമയത്തേയ്ക്ക് നീട്ടിക്കിട്ടും. സ്‌ക്രീന്‍ തെളിച്ചം കുറയ്ക്കുന്നതോടെ, ഊര്‍ജ്ജ ഉപഭോഗം കുറയും. അതുവഴി ബാറ്ററി ലൈഫ് കൂടുതല്‍ സമയത്തേയ്ക്ക് ലഭിക്കും.

2. സ്‌ക്രീന്‍ ടേണ്‍ ഓഫ് ആകുന്ന സമയം കുറയ്ക്കുന്നതാണ് മറ്റൊരു വഴി. അങ്ങനെ ചെയ്താല്‍ ഫോണ്‍ ഉപയോഗിക്കാത്ത സമയത്ത് പെട്ടെന്ന് തന്നെ ഡിസ്‌പ്ലേയെ ഡിആക്ടീവ് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ കഴിയും

3. ഓട്ടോമാറ്റിക് ബ്രൈറ്റ്‌നസ് എനേബിള്‍ ചെയ്ത് വെയ്ക്കുന്നതാണ് മറ്റൊരു ഉപായം. ബാറ്ററി ലൈഫ് നീട്ടിക്കിട്ടാന്‍ ഇതും പ്രയോജനപ്പെടുത്താവുന്നതാണ്

4. റിഫ്രഷ് റേറ്റ് 60 ഹെര്‍ട്‌സായി കുറയ്ക്കുന്നതും നല്ലതാണ്. പുതിയ ഫോണുകളുടെ റിഫ്രഷ് റേറ്റ് 165 ഹെര്‍ട്‌സ് ആണ്. എന്നാല്‍ റിഫ്രഷ് റേറ്റ് കുറയ്ക്കാനുള്ള ഓപ്ഷന്‍ പുതിയ ഫോണുകളിലുണ്ട്. ഇത് പ്രയോജനപ്പെടുത്തി 60 ഹെര്‍ട്‌സ് ആക്കുന്നത് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും

5. വൈബ്രേഷന്‍ ഡിസേബിള്‍ ചെയ്ത് വെയ്ക്കുന്നതും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും.റിംഗ്‌ടോണുകളെ അപേക്ഷിച്ച് വൈബ്രേഷന്‍ കൂടുതല്‍ പവര്‍ ഉപയോഗിക്കും. 

6. ബാക്ക്ഗ്രൗണ്ടില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും ബാറ്ററി ലൈഫ് കുറയാന്‍ കാരണമാണ്. അതിനാല്‍ ബാക്ക്ഗ്രൗണ്ട് സര്‍വീസുകള്‍ ഡിസേബിള്‍ ചെയ്തു വെയ്ക്കുന്നത് നല്ലതാണ്.

7. പവര്‍ സേവിങ് മോഡ് ആക്ടിവേറ്റ് ചെയ്ത് വെയ്ക്കുന്നതാണ് മറ്റൊരു ഉപായം

8. ഉപയോഗിക്കാത്ത ആപ്പുകള്‍ ക്ലോസ് ചെയ്ത് വെയ്ക്കുക. ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ റണ്‍ ചെയ്യുന്നതും പവര്‍ വലിച്ചെടുക്കും

9. ബ്ലാക്ക് തീം അല്ലെങ്കില്‍ ഡാര്‍ക്ക് മോഡ് തെരഞ്ഞെടുക്കുന്നതും നല്ലതാണ്. OLED സ്‌ക്രീനുകളില്‍ പിക്സലുകള്‍ ഓഫ് ചെയ്ത് കറുപ്പ് പ്രദര്‍ശിപ്പിക്കുന്നത് വഴി ബാറ്ററി ലൈഫ് ലാഭിക്കാന്‍ കഴിയും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും