'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

വക്കീല്‍ വക്കാലത്ത് നിര്‍ബന്ധിച്ച് ഒപ്പീടിക്കുകയായിരുന്നുവെന്ന് ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി പറഞ്ഞു
Cheranelloor Accident
ചേരാനെല്ലൂരില്‍ അപകടത്തില്‍പ്പെട്ട കാറും സ്‌കൂട്ടറും
Edited By:
Updated on: 
1 min read

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരി​ഗണിക്കുന്ന കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. അപ്പീലില്‍ 17 കാരന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയതില്‍ കോടതി പ്രോസിക്യൂഷനെ വിമര്‍ശിച്ചു.

Cheranelloor Accident
കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

17 കാരന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി എങ്ങനെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. 17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു. 17 കാരന്റെ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ പുതിയ അപ്പീല്‍ സമര്‍പ്പിക്കാനും പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്‍കി. വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് രണ്ടു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി. അപ്പീല്‍ നാളെ കോടതി പരിഗണിക്കും.

അതിനിടെ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധു വക്കീലിനെതിരെ രംഗത്തെത്തി. ആരാണ് വക്കാലത്ത് നല്‍കിയതെന്ന് കോടതി ചോദിച്ചപ്പോള്‍, ജയബാലകൃഷ്ണന്റെ മകളാണ് നല്‍കിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു. വക്കീല്‍ വക്കാലത്ത് നിര്‍ബന്ധിച്ച് ഒപ്പീടിക്കുകയായിരുന്നുവെന്ന് ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി പറഞ്ഞു. ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജഡ്ജിയാണ് ജാമ്യം നല്‍കിയത്.

Cheranelloor Accident
ജഡ്ജി വിളിച്ചിട്ടില്ല, കേസുമായി ബന്ധപ്പെട്ട് ആരും സംസാരിച്ചിട്ടില്ല; തുറന്നു പറച്ചില്‍ ഇനി വേറെ വേദി കിട്ടാത്തതിനാല്‍: കാളിരാജ് മഹേഷ് കുമാര്‍
Cheranelloor Accident
115 ദിവസം; പ്രിയദര്‍ശിനി പദ്ധതിയിലൂടെ 15 കോടി സൗജന്യ യാത്രകള്‍; യാത്രാനിരക്കില്‍ 101% വര്‍ധന
Summary

Court levels sharp criticism in Cheranalloor case; dramatic scenes in court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER