Business

100ാം സ്ഥാനത്ത് നിന്ന് 20ലേക്ക് അതിവേഗ കുതിപ്പ്; വ്യവസായ സൗഹൃദ രാജ്യം; ഇന്ത്യക്ക് അഭിമാന നേട്ടം

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യ. ഒക്ടോബര്‍ 24ന് ലോക ബാങ്ക് പുറത്തിറക്കാനിരിക്കുന്ന വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഇടം സ്വന്തമാക്കിയത്. 

വ്യവസായം ആരംഭിക്കുക, പാപ്പരാത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി തുടങ്ങിയ നാല് മേഖലകളിലാണ് ഇന്ത്യന്‍ മുന്നേറ്റം. 2017ല്‍ ലോക ബാങ്ക് ഇറക്കിയ പട്ടികയില്‍ 100ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 199 രാജ്യങ്ങളുടെ പട്ടികയാണ് അന്ന് ലോക ബാങ്ക് പ്രസിദ്ധീകരിച്ചത്. 2018ല്‍ 77ാം സ്ഥാനത്തേക്ക് ഇന്ത്യ മുന്നേറി. ഇപ്പോള്‍ ആദ്യ 20ലേക്ക് കുതിപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യ. 

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കവെ നിക്ഷേപം നടത്തുന്നതിന് യുഎസിലെ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു സ്വാഗതം ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ മുന്നേറ്റം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

1970ൽ ലോകകപ്പ് കിരീടം നേടിയ ടീമിലെ നിർണായക ശക്തി; ബ്രസീൽ ഫുട്ബോൾ ഇതിഹാസം ബ്രിട്ടോ അന്തരിച്ചു

'നസ്‌ലെന് സംഗീതാണെങ്കില്‍ അഭിനവിന് വില്ലന്‍ ഫഹദ്' ; അഭിമുഖത്തില്‍ പറഞ്ഞതും സിനിമയും ചേര്‍ത്തുവച്ച് ചര്‍ച്ചകള്‍

'കഫേ ആൻഡ് ബാർ', മതവികാരത്തെ വ്രണപ്പെടുത്തുന്നു; ഇമ്രാൻ ഹാഷ്മി ചിത്രത്തിന്റെ ഹരിദ്വാറിലെ ലൊക്കേഷനിൽ പ്രതിഷേധുവമായി ഹിന്ദു സംഘടനകൾ

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും എണ്ണ വാങ്ങിയതിനെ ന്യായീകരിച്ച് ജയ്ശങ്കർ

SCROLL FOR NEXT