Business

179 രൂപയ്ക്ക് പരിധിയില്ലാതെ വിളിക്കാം; പുതിയ പ്ലാനുമായി ഐഡിയ

179 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് പരിധിയില്ലാതെ വോയ്‌സ് കോള്‍ ചെയ്യുന്നതിനുളള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:ടെലികോം രംഗത്ത് മത്സരം മുറുക്കി പ്രമുഖ കമ്പനിയായ ഐഡിയയും ആകര്‍ഷണീയമായ പ്ലാന്‍ പുറത്തിറക്കി. 179 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് പരിധിയില്ലാതെ വോയ്‌സ് കോള്‍ ചെയ്യുന്നതിനുളള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റു ടെലികോം കമ്പനികളായ എയര്‍ടെലും വൊഡഫോണും സമാനമായ പ്ലാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ചിരുന്നു. ഇതുമായി കിടപിടിക്കുന്ന പ്ലാനാണ് ഉപഭോക്താക്കള്‍ക്കായി ഐഡിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമേ ഒരു ജിബി ഡേറ്റയും പ്രസ്തുത റീച്ചാര്‍ജ്ജിന് ലഭ്യമാക്കും. 

എന്നാല്‍ റീച്ചാര്‍ജ്ജ് കാലാവധി സര്‍ക്കിള്‍ അനുസരിച്ച് വിഭിന്നമായിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. നിലവില്‍ രാജ്യത്തെ 60 കോടി മൊബൈല്‍ ഉപയോക്താക്കള്‍ മുഖ്യമായി ഫോണ്‍ ഉപയോഗിക്കുന്നത് വോയ്‌സ് കോളിനാണ്. ഇവിടെ വലിയ വളര്‍ച്ചസാധ്യതാണ് ഉളളതെന്ന് കമ്പനി ചൂണ്ടികാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്