ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

മിന്നും ബൗളിങുമായി കേരളം
Kerala Women's Cricket Team
Kerala Women's Cricket Team
Updated on: 
1 min read

വഡോദര: ആർജി വൺ വനിതാ ടി20 ടൂർണമെന്‍റിൽ കേരളത്തിന് കിരീടം. ഫൈനലിൽ ബറോഡയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം ചാംപ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ബറോഡ ബാറ്റിങ് നിരയിൽ ഓപ്പണർമാരായ മെസ്വി പൊകാർ, അമൃത ജോസഫ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മെസ്വി 28ഉം അമൃത 22ഉം റൺസെടുത്തു. തുടർന്നെത്തിയവർ കേരളത്തിന്‍റെ മികച്ച ബൗളിങ്ങിന് മുന്നിൽ മുട്ടുമടക്കിയതോടെ ബറോഡയുടെ ഇന്നിങ്സ് 109 റൺസിൽ അവസാനിച്ചു. കേരളത്തിന് വേണ്ടി സജന സജീവനും നജ്‌ല സിഎംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Kerala Women's Cricket Team
'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെ മികച്ച തുടക്കം നൽകി. 18 പന്തിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം കിരൺ 38 റൺസ് നേടി. ക്യാപ്റ്റൻ ആശ ശോഭന 21 റൺസെടുത്തു. സജന സജീവൻ 14ഉം ദിവ്യ ഗണേഷ് പത്തും റൺസ് നേടി പുറത്താകാതെ നിന്നു. 31 പന്തുകൾ ബാക്കി നിൽക്കെ കേരളം ലക്ഷ്യത്തിലെത്തി. ബറോഡയ്ക്ക് വേണ്ടി തൻവീർ ഷെയ്ഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Kerala Women's Cricket Team
ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ
Kerala Women's Cricket Team
ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!
Summary

RG One Women's T20: Kerala Beats Baroda by 5 Wickets to Lift the Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com