sip investment ഫയൽ
Business

പ്രതിമാസം എസ്‌ഐപിയില്‍ 2000 രൂപ വീതം നിക്ഷേപിക്കാമോ?; 25 വര്‍ഷം കൊണ്ട് 38 ലക്ഷമായി വളരും, 'കോമ്പൗണ്ടിങ് മാജിക്'

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. ഈ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് റിസ്‌ക് ആകുമോ എന്നാണ് ആദ്യമായി നിക്ഷേപിക്കാന്‍ പോകുന്നവരുടെ മനസിലേക്ക് ഓടിയെത്തുന്ന ചോദ്യം. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്ഐപി വഴി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മെയ് മാസത്തില്‍ ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവ് തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് 40 ശതമാനം ഇടിഞ്ഞിട്ടുണ്ട്. എങ്കില്‍പ്പോലും, സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാര്‍ഗ്ഗങ്ങളിലൊന്നായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ ഇപ്പോഴും തുടരുന്നുവെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഒരു നിക്ഷേപകന്‍ പ്രതിമാസം 2,000 രൂപ വീതം ഏകദേശം 300 മാസത്തേക്ക് (അതായത് 25 വര്‍ഷം) എസ്‌ഐപി വഴി നിക്ഷേപിക്കുകയും അതില്‍ നിന്ന് ശരാശരി 12 ശതമാനം ആദായം ലഭിക്കുകയും ചെയ്യുന്നു എന്ന് കരുതുക. ഈ രീതിയില്‍ കൃത്യമായ സമയത്ത് മികച്ച മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിലൂടെ, കൂട്ടുപലിശയുടെ കരുത്തില്‍ നിക്ഷേപകന് ഈ കാലയളവില്‍ ഏകദേശം 38 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കും. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൃത്യമായ ദിനചര്യ പോലെ പ്രതിമാസ എസ്‌ഐപി നിക്ഷേപങ്ങള്‍ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്. ഇത്തരത്തില്‍ പ്രതിമാസം 2000 രൂപ വീതം 25 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ നിക്ഷേപമായി മാത്രം ആറു ലക്ഷം രൂപയാണ് വരിക. വാര്‍ഷിക ആദായം ശരാശരി 12 ശതമാനം കണക്കുകൂട്ടിയാല്‍ 37.95 ലക്ഷം രൂപയുടെ കോര്‍പ്പസ് ആണ് സൃഷ്ടിക്കാന്‍ സാധിക്കുക. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ് എന്ന കാര്യം ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

2,000 monthly SIP can grow to nearly 38 lakh in 25 years through compounding

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ 'ഫ്ലെക്സ് യുദ്ധം' കനക്കുന്നു; ആവേശം വാനോളം -വിഡിയോ

'അന്ന് നക്സലൈറ്റിൽ ചേർന്നാലോ എന്ന് വരെ ആലോചിച്ചു; മാറി ചിന്തിക്കാൻ കാരണം ചിരഞ്ജീവി'

'എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍..., കെ കരുണാകരന്‍ ഭരിച്ച കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ'; നിപയില്‍ കെ മുരളീധരന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

1.77 ലക്ഷം കോടി ഡോളറിന്റെ ഐപിഒ! മസ്‌കിന്റെ സ്പേസ്എക്സ് 4,400 ജീവനക്കാരെ കോടീശ്വരന്മാരാക്കും?

'ഉറക്കം വരാതിരിക്കുമ്പോൾ ഞാനൊരു ഹൊറർ സിനിമ കാണും; അപ്പോൾ തന്നെ എന്റെ മനസ് ശാന്തമാകും'

SCROLL FOR NEXT