കെടിഎമ്മിന്റെ പുതിയ 390 ഡ്യൂക്ക് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ image credit: ktm
Business

വേറിട്ട ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, അഗ്രസീവ് സ്‌റ്റൈലിങ്; കെടിഎമ്മിന്റെ പുതിയ 390 ഡ്യൂക്ക് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

390 ഡ്യൂക്ക് മോഡലിന്റെ 2025 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കാന്‍ പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 390 ഡ്യൂക്ക് മോഡലിന്റെ 2025 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കാന്‍ പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ഒരുങ്ങുന്നു. അപ്ഡേറ്റ് ചെയ്ത ബൈക്കിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ക്രൂയിസ് കണ്‍ട്രോള്‍ ആണ്.

പുതിയ 390 അഡ്വഞ്ചറില്‍ അവതരിപ്പിച്ച അതേ ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം പുതിയ 390 ഡ്യൂക്കില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എമര്‍ജന്‍സി ബ്രേക്കായ എന്‍ജിന്‍ കില്‍ സ്വിച്ചിന് കീഴിലാണ് ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണ്‍.

390 ഡ്യൂക്കിന്റെ മൊത്തത്തിലുള്ള അഗ്രസീവ് സ്‌റ്റൈലിങ് മാറ്റമില്ലാതെ തുടരുന്നു. സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 2-പീസ് സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ 390 ഡ്യൂക്കിന് പവര്‍ നല്‍കുന്നത് 399 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനായിരിക്കും. ഇത് 45.3 ബിഎച്ച്പിയും 39 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ എന്‍ജിനെ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണക്കിചേര്‍ത്തിരിക്കുന്നു. ബൈക്കില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോ-ഷോക്കും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT