ബഹാമാസ് ഫയൽ
Business

ഇവിടെ ആദായനികുതി ഇല്ല; നാല് 'ടാക്‌സ് ഫ്രീ' രാജ്യങ്ങള്‍

ഇന്ത്യ അടക്കം ഭൂരിഭാഗം രാജ്യങ്ങളുടെയും പ്രധാന വരുമാനം ആദായനികുതിയാണ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ അടക്കം ഭൂരിഭാഗം രാജ്യങ്ങളുടെയും പ്രധാന വരുമാനം ആദായനികുതിയാണ്. ഇന്ത്യയില്‍ മാസംതോറുമുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി കണക്കാക്കുന്നത്. കൂടുതല്‍ വരുമാനം ലഭിച്ചാല്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് അര്‍ത്ഥം. ആദായനികുതി ചുമത്താത്ത നാലുരാജ്യങ്ങള്‍ ചുവടെ:

ബഹാമാസ്

ബഹാമാസ്

സ്വതന്ത്രവും പരമാധികാരമുള്ളതുമായ ദ്വീപ് രാജ്യമാണ് ബഹാമാസ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ തെക്ക്-കിഴക്കായും ക്യൂബയുടെ വടക്കായുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പൗരന്മാര്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല. പൗരത്വത്തെയല്ല, പകരം താമസസ്ഥലത്തെയാണ് ബഹാമാസ് പരിഗണിക്കുന്നത്. അതാണ് ഇതിന് കാരണം.

മൊണാക്കോ

മൊണാക്കോ

പടിഞ്ഞാറന്‍ യൂറോപ്പിലെ ചെറിയ രാജ്യമാണിത്. ഫ്രാന്‍സും മെഡിറ്ററേനിയനും ആണ് അതിരുകള്‍. സമ്പന്നര്‍ അവധിക്കാലം ചെലവഴിക്കാന്‍ പ്രധാനമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. അഞ്ചുലക്ഷം യൂറോ ചെലവഴിച്ചാല്‍ മൂന്ന് മാസം കൊണ്ട് നിയമപ്രകാരമുള്ള റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കും.

യുഎഇ

യുഎഇ

യുഎഇ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ നിരവധി എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ ആദായനികുതി ഇല്ല. വളരുന്ന സമ്പദ് വ്യവസ്ഥയാണ് യുഎഇയുടേത്. വ്യത്യസ്ത സാംസ്‌കാരിക പരിസ്ഥിതിയാണ് യുഎഇയുടെ പ്രത്യേകത. നിലവില്‍ ടൂറിസത്തിന് ഉള്‍പ്പെടെ വലിയ പരിഗണനയാണ് നല്‍കുന്നത്.

ബെര്‍മുഡ

ബെര്‍മുഡ

വടക്കേ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ബെര്‍മുഡ. ബ്രിട്ടന്റെ അധികാരപരിധിയില്‍ വരുന്ന പ്രദേശമാണിത്. ഇവിടെ ആദായനികുതി ഇല്ലെങ്കിലും ജീവിക്കാന്‍ ചെലവ് കൂടുതലാണ്. പിങ്ക് നിറത്തിലുള്ള മണല്‍ നിറഞ്ഞ ബീച്ചുകളാണ് ഇവിടത്തെ പ്രത്യേകത. ആദായനികുതി ചുമത്തുന്നില്ലെങ്കിലും തൊഴിലുടമയുടെ മേല്‍ പേറോള്‍ ടാക്‌സും വസ്തു ഉടമകളുടെയും വാടകക്കാരന്റെയും മേല്‍ ഭൂനികുതിയും ചുമത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT