മദ്യപാനം ആരോഗ്യത്തിനു ഹാനികരം 
Business

ആദ്യദിനം ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 72 കോടിയുടെ മദ്യം; കൂടുതല്‍ പാലക്കാട്ട്

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 64 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ടു കോടിയുടെയുംവില്‍പ്പനയാണ് നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തു മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 72 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്‍പ്പന ഇതിനു പുറമേയാണ്.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 64 ലക്ഷത്തിന്റെയും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ടു ലക്ഷത്തിന്റെയും വില്‍പ്പനയാണ് നടന്നത്. പാലക്കാട് തേങ്കുറിശ്ശിയിലാണ് കൂടിയ വില്‍പ്പന- 68 ലക്ഷം. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ 65 ലക്ഷത്തിന്റെ മദ്യം വിറ്റു.

പാലക്കാട് ജില്ലയിലെ ബീവറേജ്‌സ് ഔട്ട്‌ലെറ്റുകളിലൂടെ ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു 4 കോടി രൂപയുടെ മദ്യം. സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്. ആകെയുള്ള 23 ഔട്ട്‌ലെറ്റുകളില്‍ പതിനാറെണ്ണമാണു തുറന്നു പ്രവര്‍ത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!