പ്രതീകാത്മക ചിത്രം 
Business

'ബയോമെട്രിക്കിനെ വിശ്വസിക്കാനാവില്ല'; ഇന്ത്യന്‍ കാലാവസ്ഥയില്‍ ആധാര്‍ വിശ്വാസയോഗ്യമല്ല; റിപ്പോര്‍ട്ട് 

ആധാര്‍ ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രമുഖ റേറ്റിങ് ഏജന്‍സി മൂഡീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാര്‍ ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രമുഖ റേറ്റിങ് ഏജന്‍സി മൂഡീസ്. രാജ്യത്തെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ബയോമെട്രിക് സാങ്കേതികവിദ്യ ശരിയായി പ്രവര്‍ത്തിക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സേവനം നിഷേധിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം ഇതാണെന്നും മൂഡീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അംഗീകാരം നേടിയെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിശ്വാസ്യതയിലുള്ള ആശങ്കകള്‍ അടക്കം നിരവധി തടസ്സങ്ങള്‍ സിസ്റ്റം അഭിമുഖീകരിക്കുന്നുണ്ട്. സംവിധാനം പലപ്പോഴും സേവന നിഷേധങ്ങള്‍ക്ക് കാരണമാകുന്നു. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സേവനം നല്‍കുന്ന കാര്യത്തില്‍ ബയോമെട്രിക് സാങ്കേതികവിദ്യകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്'- മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ സേവനം തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സിസ്റ്റത്തില്‍ പാളിച്ചകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ബയോമെട്രിക് സാങ്കേതികവിദ്യയുടെ പാളിച്ച മൂലം റേഷന്‍ വാങ്ങാന്‍ പോലും കഴിയാതെ വന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ണായക ഘടകമാണ്. എന്നാല്‍ ബയോമെട്രിക് സാങ്കേതികവിദ്യ വിശ്വാസയോഗ്യമല്ലെങ്കില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും മൂഡീസ് മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT