'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിസന്ധികളിൽ ആനന്ദം കണ്ടെത്തുന്ന പ്രതിപക്ഷം
Narendra Modi
Narendra Modi
Edited By:
Updated on: 
1 min read

ഗുജറാത്ത്: ജീവിതത്തിന്റെ അവസാന നിമിഷം വരെയും രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിൽ പൂർണ്ണമായി വ്യാപൃതനായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വിവാദ പരാമർശങ്ങൾ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലുള്ള ഭിൽഡിയിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ആനന്ദം കണ്ടെത്തുകയാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Narendra Modi
തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് 5 വർഷത്തെ പ്രായപരിധി ഇളവ്

ഭാരത് ബോവിൻ ബ്രീഡിങ് ആൻഡ് റിസർച്ച് സെന്റർ (ബി.ബി.ബി.ആർ.സി) നാടിന് സമർപ്പിച്ച പ്രധാനമന്ത്രി, 14,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ തറക്കല്ലിടലും നിർവ്വഹിച്ചു. അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം കിസാൻ) പദ്ധതിയുടെ 24-ാം ഗഡു വിതരണവും വേദിയിൽ പ്രധാനമന്ത്രി നിർവ്വഹിച്ചു.

Narendra Modi
'ഫോൺ ചുവരിലെറിഞ്ഞാൽ തീരും അറസ്റ്റ്'; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പ്രതിപക്ഷ നേതാക്കളുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ രൂക്ഷവിമർശനം. രാജ്യം ദുരിതത്തിലാകുന്നത് കാണാൻ ആഗ്രഹിക്കുന്ന ചിലരുണ്ട്. രാജ്യം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ അവർ അതിൽ സന്തോഷം കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് മോദി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എൽ.പി.ജി സിലിണ്ടറുകൾക്കും വളത്തിനും ദൗർലഭ്യം നേരിടുമെന്ന് വ്യാജപ്രചാരണം നടത്തി ജനങ്ങളിൽ പരിഭ്രാന്തി പടർത്താൻ ആസൂത്രിത ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കർഷകർക്ക് വളം ലഭ്യമല്ലാതാകുമെന്ന് ഭീതി പരത്തി കൃത്രിമ ക്യൂവുകൾ സൃഷ്ടിക്കാനാണ് ശ്രമം നടന്നത്. എൽ.പി.ജി ഗ്യാസ് തീർന്നുപോകുമെന്നും ഭക്ഷണം എങ്ങനെ പാകം ചെയ്യുമെന്നും കുട്ടികൾ എങ്ങനെ സ്കൂളിൽ പോകുമെന്നും ചോദിച്ച് വീട്ടമ്മമാരെ പേടിപ്പിക്കാൻ ശ്രമമുണ്ടായി. മോദിയെ കരിതേച്ചു കാണിക്കാൻ രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച് രാജ്യം ഉറച്ചുനിൽക്കുകയാണെന്നും പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും കർഷകർക്ക് വളം മുടങ്ങാതെ എത്തിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

Narendra Modi
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അപകടത്തില്‍പ്പെട്ടത് പൈലറ്റ് അടക്കം ആറുപേര്‍
Summary

Addressing a massive public gathering in Bhildi, located in Gujarat's Banaskantha district, Prime Minister Narendra Modi declared on Friday that he will dedicate himself to serving the people of India until his very last breath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER