മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിരുന്നാല്‍ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ പ്രതീകാത്മക ചിത്രം
Business

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ?, സേവനം തുടര്‍ന്നും ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ദൈനംദിന ജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു. ഔദ്യോഗികമായ ഏതൊരു ആവശ്യത്തിനും ആധാര്‍ ചോദിക്കുന്നത് പതിവാണ്. കാര്‍ഡ് നഷ്ടപ്പെടുന്ന സാഹചര്യം വന്നാല്‍ ആനുകൂല്യങ്ങളും അടിയന്തര സേവനങ്ങളും തുടര്‍ന്നും ലഭിക്കുന്നതിന് ഡ്യുപ്ലിക്കേറ്റ് കാര്‍ഡ് എടുക്കേണ്ടത് അനിവാര്യമാണ്.

കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം താഴെ:

ആദ്യം യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറുക

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിരുന്നാല്‍ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ

ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കുക

ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പിഡിഎഫ് ആയി ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം

പ്രിന്റ് ഔട്ട് എടുത്ത് ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആധാര്‍ പിവിസി കാര്‍ഡ്:

പിവിസി ഉപയോഗിച്ചുള്ള ഫിസിക്കല്‍ കാര്‍ഡിനായി 50 രൂപയാണ് ചെലവ് വരിക

അപേക്ഷിച്ച് ഏഴു ദിവസത്തിനകം കാര്‍ഡ് ലഭിക്കും

യുഐഡിഎഐ വെബ്‌സൈറ്റ് വഴിയോ എം ആധാര്‍ ആപ്പ് വഴിയോ ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്

ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി നല്‍കിയാണ് ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കേണ്ടത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT