ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

ഇതോടെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 131.46 കോടി രൂപയായി.
Spider-Man Brand New Day
Spider-Man Brand New Dayഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

മാർവലിന്റേതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വൻ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാർവലിന്റെ 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് സ്പൈ‍ഡര്‍മാന്‍ ചിത്രങ്ങള്‍ ഇന്ത്യയിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യാറ്. ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ ഔദ്യോഗികമായിത്തന്നെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിത്രത്തിന്‍റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. 73 കോടിയാണ് സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ ഇന്ത്യയില്‍ നിന്ന് നേടിയ ഓപണിംഗ് ഗ്രോസ്. ഇത് ഒരു റെക്കോര്‍ഡ് ആണ്. അവഞ്ചേഴ്‌സ്; എന്‍ഡ് ഗെിയം (65 കോടി), അവതാര്‍: ദ് വേ ഓഫ് വാട്ടര്‍ (48.75 കോടി) എന്നീ സിനിമകളെയാണ് 'സ്‌പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡേ' പിന്നിലാക്കിയത്.

ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന എക്കാലത്തെയും വലിയ ഓപണിങ് ഡേ കളക്ഷൻ കൂടിയാണിത്. രണ്ടാമത്തെ ദിവസം ഇന്ത്യയിൽ 100 ​​കോടിയിലധികം രൂപ ചിത്രം കളക്ട് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച 16,902 ഷോകളിലായി 49.35 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 131.46 കോടി രൂപയായി.

ഇന്നത്തെ ദിവസത്തെ കളക്ഷൻ കൂടി പുറത്തുവന്നാൽ ചിത്രം 150 കോടി രൂപയോളം കടക്കുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളുടെ റെക്കോര്‍ഡും സ്‌പൈഡര്‍മാന്‍ ചിത്രം പിന്നിലാക്കിയിട്ടുണ്ട്.

67.19 കോടി ആദ്യ ദിവസം നേടിയ ഷാരുഖ് ഖാന്‍ ചിത്രം 'പഠാന്‍', 'ധുരന്ധര്‍', തുടങ്ങിയ വമ്പന്‍ സിനിമകളെയാണ് 'സ്‌പൈഡര്‍മാന്‍' പിന്നിലാക്കിയത്. 2021ൽ പുറത്തിറങ്ങിയ 'സ്പൈഡർമാൻ: നോ വേ ഹോം' സിനിമയുടെ തുടര്‍ച്ചയായാണ് 'ബ്രാൻഡ് ന്യൂ ഡേ' എത്തുന്നത്. 'സ്ട്രെയ്ഞ്ചർ തിങ്സ്' താരം സാഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം. ടോം ഹോളണ്ട്, സെൻഡായ, ജേക്കബ് ബതലൻ, ജോൺ ബേൺന്തൽ, മൈക്കൽ മാൻഡോ, മാർക്ക് റുഫല്ലോ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കൊളംബിയ പിക്ചേഴ്സും മാര്‍വല്‍ സ്റ്റുഡിയോസും പാസ്കല്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Spider-Man Brand New Day
'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'
Spider-Man Brand New Day
'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു
Spider-Man Brand New Day
ജാനകിയമ്മയുടെ വേര്‍പാട് അറിഞ്ഞ നിമിഷം, മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് നവാസിന്റെ മുഖം: നിയാസ് ബക്കര്‍
Summary

Spider-Man Brand New Day Box Office Collection day 2 update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com