പ്രതീകാത്മക ചിത്രം 
Business

ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാറുണ്ടോ?; കെണിയില്‍ വീഴാതിരിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കൂ!

തട്ടിപ്പുകള്‍  വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യുഐഡിഎഐ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തട്ടിപ്പുകള്‍  വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യുഐഡിഎഐ. ആധാര്‍ രഹസ്യമായി ഉപയോഗിക്കാന്‍ ജനങ്ങളോട് യുഐഡിഎഐ നിര്‍ദേശിച്ചു.

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പാന്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പുലര്‍ത്തുന്ന ജാഗ്രത ആധാര്‍ ഉപയോഗിക്കുമ്പോഴും സ്വീകരിക്കണമെന്നതാണ്  യുഐഡിഎഐയുടെ മുന്നറിയിപ്പിലെ പ്രധാനപ്പെട്ട കാര്യം. ആധാര്‍ നമ്പര്‍ പങ്കുവെയ്ക്കാന്‍ താത്പര്യപ്പെടുന്നില്ലെങ്കില്‍ വിര്‍ച്വല്‍ ഐഡന്റിഫയര്‍ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്നും യുഐഡിഎഐയുടെ പ്രസ്താവനയില്‍ പറയുന്നു.

യുഐഡിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയോ മൈആധാര്‍ പോര്‍ട്ടല്‍ വഴിയോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആധാറിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ആധാര്‍ ലോക്കിങ്, ബയോമെട്രിക് ലോക്കിങ് എന്നി സൗകര്യങ്ങളും ഉപയോഗിക്കാവുന്നതാണെന്നും യുഐഡിഎഐ അറിയിച്ചു. ആധാറിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ നൂതന  സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും യുഐഡിഎഐ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം