Aadhaar to be mandatory for new PAN  
Business

ജൂലൈ ഒന്നുമുതല്‍ പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം

പുതിയ പാന്‍ കാര്‍ഡിന് ജൂലൈ ഒന്നുമുതല്‍ ആധാര്‍ നിര്‍ബന്ധം.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുതിയ പാന്‍ കാര്‍ഡിന് ജൂലൈ ഒന്നുമുതല്‍ ആധാര്‍ നിര്‍ബന്ധം. ജൂലൈ ഒന്നുമുതല്‍ പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ ഉത്തരവില്‍ പറയുന്നു.

നേരത്തെ പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമായിരുന്നില്ല. സാധുതയുള്ള തിരിച്ചറിയല്‍ രേഖയോ ജനനസര്‍ട്ടിഫിക്കറ്റോ നല്‍കിയാല്‍ പാന്‍ കാര്‍ഡ് ലഭിക്കുമായിരുന്നു. പുതിയ ചട്ടം അനുസരിച്ചാണ് പുതിയ പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. ടാക്‌സ് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരമെന്ന് വിദഗ്ധര്‍ പറയുന്നു.

ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ മാറ്റം. നികുതി വെട്ടിപ്പ് തടയാന്‍ ഇത് ഏറെ സഹായകമാകുമെന്നും അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആധാര്‍- പാന്‍ ലിങ്ക്

നിലവിലുള്ള പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനരഹിതമാകും. വ്യാജ പാന്‍ കാര്‍ഡുകളുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, 10,000 രൂപ പിഴ ചുമത്താം.

പാന്‍, ആധാര്‍ ഓണ്‍ലൈനായി എങ്ങനെ ലിങ്ക് ചെയ്യാം

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (http://incometax.gov.in/) സന്ദര്‍ശിച്ച് ക്വിക്ക് ലിങ്കിന് താഴെ 'ലിങ്ക് ആധാര്‍' തെരഞ്ഞെടുക്കുക.

പിഴ അടയ്ക്കാന്‍ ആധാറിന്റെയും പാന്‍ കാര്‍ഡിന്റെയും വിശദാംശങ്ങള്‍ നല്‍കി 'ഇ-പേ ടാക്‌സ്' അടയ്ക്കുക.

4-5 ദിവസങ്ങള്‍ക്ക് ശേഷം, incometax.gov.in-ലെ 'ലിങ്ക് ആധാര്‍' സന്ദര്‍ശിക്കുക, OTP ഉപയോഗിച്ച് വാലിഡേറ്റ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.

Aadhaar card will be mandatory to apply for new PAN card from July 1st, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

SCROLL FOR NEXT