ഗൗതം അദാനി എക്സ്
Business

അദാനി ഗ്രൂപ്പിന്റെ വിമാന കമ്പനി വരുന്നു? നിയമത്തില്‍ ഇളവ് തേടി അപേക്ഷ നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് വിമാന കമ്പനി തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. വ്യോമയാന മേഖലയില്‍ വലിയ നേട്ടങ്ങളാണ് അദാനിക്ക് അവകാശപ്പെടാനുള്ളത്. രാജ്യത്തെ 8 സുപ്രധാന വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കൂടാതെ, മുംബൈ വിമാനത്താവള കമ്പനിയില്‍ 74 ശതമാനം ഓഹരി പങ്കാളിത്തം. പൈലറ്റ് ട്രെയിനിങ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, റിപ്പയര്‍, വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് മേഖലകളിലും സാന്നിധ്യം. ഇതിനെല്ലാം പുറമേയാണ് സ്വന്തമായി വിമാന കമ്പനി തുടങ്ങാനും അദാനി തയാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍.

വിമാനത്താവളക്കമ്പനിയില്‍ ഓഹരികളുള്ളവര്‍ക്ക് വിമാനക്കമ്പനിയില്‍ 10 ശതമാനത്തിലധികം ഓഹരി കൈവശംവയ്ക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല. ഇതില്‍ ഇളവ് തേടി അദാനി ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ വിമാനത്താവളത്തില്‍ നിലവില്‍ അദാനിക്ക് 74% ഓഹരി പങ്കാളിത്തമുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ ജിഎംആര്‍ എയര്‍പോര്‍ട്ട്‌സിന് 74% ഓഹരി പങ്കാളിത്തവുമുണ്ട്.2006 ല്‍ രണ്ട് വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ കരാറുകളില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥയില്‍ മുന്‍കാല ഭേദഗതി വരുത്തുന്നതിന്റെ നിയമസാധുതയെക്കുറിച്ച് മന്ത്രാലയം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്ന് അഭിപ്രായം തേടി. ഇത്തരമൊരു ഭേദഗതിക്ക് മന്ത്രിസഭയുടെ കൂടി അംഗീകാരം ആവശ്യമാണ്.

അതേസമയം വിമാന കമ്പനി തുടങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ലാഭം നേടാന്‍ പ്രയാസമുള്ള ബിസിനസ്സായാണ് ഇതിനെ കാണുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. അദാനി ഗ്രൂപ്പിന് കീഴിലെ വിമാനത്താവള മാനേജ്‌മെന്റ് കമ്പനിയാണ് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്. തിരുവനന്തപുരം, മംഗളൂരു, മുംബൈ, നവിമുംബൈ, ഗുവാഹതി, ലഖ്‌നൗ, അഹമ്മദാബാദ്, ജയ്പുര്‍ എന്നീ വിമാനത്താവളങ്ങളുടെ മാനേജ്‌മെന്റ് ചുമതല നിര്‍വഹിക്കുന്നത് ഈ കമ്പനിയാണ്.

Adani seeks rule change to launch airline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജ് വധക്കേസ്: മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

എണ്ണവില നൂറ് ഡോളറിലേക്ക്; നാലാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു

'ഇനി ഇവിടെ കണ്ടാല്‍ ലഹരിക്കേസില്‍ പിടിച്ച് അകത്തിടും'; പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉദ്ഘാടനത്തിന് മുമ്പെ ഇന്ത്യക്ക് മെഡല്‍, വെങ്കലം ഉറപ്പിച്ച് ലോവ്ലിന