മലയാളി ബിയർ malayali beer Instagram
Business

'യക്ഷി'യെ കുപ്പിയിലാക്കാൻ മലയാളികൾ; ഈ കഥയ്ക്കു വീര്യമേറും

"മലയാളി ഹബീബി" യുടെ അവശിഷ്ട ഉപോൽപ്പന്നങ്ങളിൽ നിന്നാണ് ഈ യക്ഷി വോഡ്ക ഉണ്ടാക്കുന്നത്

അനു കുരുവിള

നമ്മുടെ സ്വന്തം പേരിലുള്ള ബിയറായ 'മലയാളി ബിയറി'നുള്ള കാത്തിരിപ്പാലാണ് മിക്ക കേരളീയരും . പോളണ്ടിൽ നിന്നുമുള്ള മലയാളി ബിയർ അടുത്ത ആഴ്ചകളിൽ കൊച്ചിയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിൽ എത്തും. എന്നാൽ ആ സന്തോഷം ഇരട്ടിയാക്കുന്ന മറ്റൊരു വാർത്തയാണ് മലയാളി ബിയറിന്റെ സഹസ്ഥാപകരായ ചന്ദ്രമോഹൻ നെല്ലൂരിനും സർ​ഗേവ് സുകുമാരനും പറയാനുള്ളത്. മലയാളി ബിയർ കുടുംബത്തിൽ നിന്നും അടുത്തതായി വരുന്നത് ഒരു വോഡ്കയാണ് പേര് യക്ഷി വോഡ്ക.

സെപ്റ്റബറിലാണ് യക്ഷിയെ വിപണിയിലിറക്കുന്നത്. മലയാളി ഉടമസ്ഥതയിലുള്ള കമ്പനികളായ ടൈക, റൂസ്റ്റർ വോഡ്ക, മന്ദാകിനി, മഹാറാണി പൊമെലോ വോഡ്ക എന്നിവയ്‌ക്കൊപ്പം ഇനി യക്ഷിയേയും ആളുകൾക്ക് ലഭിക്കും.

മലയാളി ബിയറുപോലെ തന്നെ യക്ഷിക്കും പറയാനുണ്ട് ഒരു രസകരമായൊരു കഥയെന്നാണ് ചന്തുവും സർ​ഗേവും പറയുന്നത്. തങ്ങളുടെ 0% ആൽക്കഹോൾ ഉൽപ്പന്നമായ "മലയാളി ഹബീബി" യുടെ അവശിഷ്ട ഉപോൽപ്പന്നങ്ങളിൽ നിന്നാണ് ഈ യക്ഷി വോഡ്ക പിറന്നതെന്നാണ് അവർ പറയുന്നത്

'ഒരു വ്യവസായി ഞങ്ങളോട് ഒരു കാര്യം പറഞ്ഞു. 0% ആൾക്കഹോൾ ബിയർ ഉണ്ടാക്കികൊടുക്കുയാണെങ്കിൽ അത് അദ്ദേഹത്തിന്റെ മാളിൽ വിൽക്കാമെന്ന്,പക്ഷെ ആ ബിയറിൽ ഒരു തുള്ളി ആൽക്കഹോൾ പോലും ഉണ്ടാകരുതെന്നും അദ്ദഹം പറഞ്ഞു. അങ്ങനെ ഒരു ബിയർ ഉണ്ടാക്കുന്നത് വളരേയധികം ചെലവേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. ഒരല്‍പ്പം പോലും ആൽക്കഹോൾ ഉണ്ടാകാൻ പടില്ല എന്നുണ്ടെങ്കിൽ ഇരട്ടി പ്രോസസ് ചെയ്യേണ്ടിവുരും'. ചന്ദ്രമോഹനും സർ​ഗേവും പറഞ്ഞു

'ഇപ്പോൾ വിപണിയിൽ ആൾക്കഹോളില്ലാത്ത ബിയറുണ്ടാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. മലയാളി ഹബീബി ഉണ്ടാക്കുമ്പോൾ അവശേഷിക്കുന്നത് ആൾക്കഹോൾ അടങ്ങിയിട്ടുള്ള മട്ട് മാത്രമാണ്. മറ്റൊരു കാര്യം നമ്മൾ മലയാളികൾ ഒന്നും വേസ്റ്റാക്കാൻ ഇഷ്ടപ്പെടാത്തവരാണല്ലോ എന്ത് പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നവരാണ്. ആങ്ങനെ ഞങ്ങൾ ഞങ്ങളുടെ അടുത്ത പ്രോഡക്റ്റായ യക്ഷിയെ ഉണ്ടാക്കി'. ചന്ദ്രമോഹനും സർ​ഗേവും വ്യക്താമാക്കി.

പക്ഷേ എന്തുകൊണ്ട് യക്ഷിയെന്നല്ലേ?, "ഞങ്ങൾ പാലക്കാട് സ്വദേശികളാണ്, മലമ്പുഴയിൽ ഞങ്ങൾക്ക് പ്രശസ്തമായ ഒരു യക്ഷിയുണ്ട്. ഞങ്ങൾ ആ യക്ഷിയുടെ ആത്മാവിനെ കുപ്പിയിലാക്കിയെന്ന് പറയാം. കുപ്പിയുടെ ശരിയായ രൂപകൽപ്പന കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുകയാണ്. അവർ വ്യക്തമാക്കി.യക്ഷിയുടെ സൗന്ദര്യത്തോട് സാമ്യമുള്ള രീതിയിലായിലുള്ള കുപ്പിയാകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു

മലയാളി ബിയറിനെ സംബന്ധിച്ചിടത്തോളം, കൊച്ചിക്ക് ശേഷം, ഇരുവരുടെയും അടുത്ത കേന്ദ്രം തിരുവനന്തപുരം വിമാനത്താവളമായിരിക്കും. ബെംഗളൂരുവും അവരുടെ ലിസ്റ്റിലുണ്ട്. ഇതിനു പുറമേ 18 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യമിടുന്ന അടിപൊളി എന്ന ഫങ്ഷണൽ പാനീയവും പുറത്തിറക്കാൻ കമ്പനി പദ്ധിതിയിടുന്നുണ്ട്

After the success of malayali beer the company introducing Yakshi vodka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

SCROLL FOR NEXT