Amazon CEO Jeff Bezos  file
Business

'ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്താല്‍ മതി, കുടുംബത്തെ പോറ്റാം'; എഐ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന് ജെഫ് ബെസോസ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ സഹായിക്കുമെന്നും ചില ആളുകളെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് കുടുംബങ്ങളെ പോറ്റാന്‍ ഇതുവഴി സാധിക്കുമെന്നും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ സഹായിക്കുമെന്നും ചില ആളുകളെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് കുടുംബങ്ങളെ പോറ്റാന്‍ ഇതുവഴി സാധിക്കുമെന്നും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. എഐ ആളുകള്‍ക്ക് ജോലി ചെയ്യുന്നതിലും ജീവനോപാധി കണ്ടെത്തുന്നതിലും കൂടുതല്‍ വഴക്കം നല്‍കിയേക്കാമെന്നും അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

എഐ വഴി ഉല്‍പ്പാദനക്ഷമതയില്‍ ഉണ്ടാവുന്ന വര്‍ധന ജീവനക്കാര്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സാധ്യത തുറന്നിടും. കുറഞ്ഞ ദിവസങ്ങള്‍ മാത്രം ജോലി ചെയ്ത് കുടുംബത്തെ പോറ്റാനുള്ള വരുമാനം നേടാന്‍ ഇതുവഴി സാധിക്കുമെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. 'ചില ആളുകള്‍ തീരുമാനിക്കും. ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്ത് എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന്. അതാണ് സമ്പദ് വ്യവസ്ഥയില്‍ ഉല്‍പ്പാദനക്ഷമത കൊണ്ട് അര്‍ത്ഥമാക്കുന്നത്'- ബെസോസ് വ്യക്തമാക്കി.

എന്നാല്‍ ഇത് എങ്ങനെ കൃത്യമായി സംഭവിക്കുമെന്ന് വിശദീകരിക്കാന്‍ ബെസോസ് തയ്യാറായില്ല. എഐ വ്യാപകമായ തൊഴില്‍ നഷ്ടത്തിന് പകരം തൊഴില്‍ ക്ഷാമം സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമ്പദ് വ്യവസ്ഥയിലുടനീളം ഉല്‍പ്പാദനക്ഷമത ഇരട്ട അക്ക ശതമാനത്തിലേക്ക് മുന്നേറാന്‍ എഐ വഴി സാധിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

AI Could Make 3-Day Work Weeks, Single-Income Families Possible: Jeff Bezos

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

നാട്ടികയിലെ ടോൾ പിരിവ്: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

'കൊച്ചിയിലെ ഫുഡ് ഡെലിവറി ജീവനക്കാരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍; 39 ശതമാനവും 25 വയസ്സിന് താഴെയുള്ളവര്‍'