Air India  ഫയല്‍
Business

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലോകത്ത് നാലാമത്; ഏറ്റവും കൃത്യനിഷ്ഠയുള്ള ആദ്യ അഞ്ച് വിമാനക്കമ്പനികളില്‍ എയര്‍ ഇന്ത്യയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയര്‍ ഇന്ത്യ. ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ നേട്ടം സ്വന്തമാക്കിയത്.

ജൂണില്‍ ട്രാക്ക് ചെയ്ത 15,135 സര്‍വീസുകളില്‍ 86.85 ശതമാനം സര്‍വീസുകളും സമയത്ത് തന്നെ ലാന്‍ഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങള്‍ കൃത്യ സമയത്ത് പുറപ്പെട്ടു. 99.7 ശതമാനമാണ് എയര്‍ ഇന്ത്യയുടെ കമ്പ്ളീഷന്‍ ഫാക്ടര്‍ (നിശ്ചയിച്ച സര്‍വീസുകളില്‍ സമയക്രമപ്രകാരം പൂര്‍ത്തിയാക്കിയവ).

മെച്ചപ്പെട്ട നെറ്റ്വര്‍ക്ക്, ആഭ്യന്തര- അന്താരാഷ്ട്ര സര്‍വീസുകളിലെ കാര്യക്ഷമമായ ഏകോപനം, പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന നീക്കങ്ങള്‍ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. അതിവേഗ വികസനത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫ്ളീറ്റ് നവീകരണ പദ്ധതികളിലൊന്നാണ് എയര്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത്. 600 പുതിയ എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടെ മൂന്ന് പുതിയ ബോയിങ് 787-9 വിമാനങ്ങളാണ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയത്. 2026-ല്‍ കൂടുതല്‍ ബോയിങ് 787-9 വിമാനങ്ങളും എയര്‍ബസ് A3501000 വിമാനങ്ങളും ഫ്ളീറ്റിന്റെ ഭാഗമാകും. 2026-ന്റെ അവസാനത്തോടെ എയര്‍ ഇന്ത്യയുടെ വൈഡ്‌ബോഡി ഫ്ളീറ്റിന്റെ 50 ശതമാനത്തിലധികം വിമാനങ്ങളിലും പുതിയതോ നവീകരിച്ചതോ ആയ ഇന്റീരിയറുകള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

Air India's punctuality has secured its position as the world's fourth most punctual airline, according to a recent report from aviation analytics firm Cirium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്