Alibaba launches its ‘most advanced’ open-source AI model Qwen3-Coder ഫയൽ
Business

അത്യാധുനിക ഓപ്പണ്‍ സോഴ്‌സ് എഐ മോഡലുമായി ആലിബാബ; അറിയാം Qwen3- coder ഫീച്ചറുകള്‍

എഐ രംഗത്ത് മത്സരം കടുപ്പിച്ച് ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി ആലിബാബ അത്യാധുനിക ഓപ്പണ്‍ സോഴ്‌സ് എഐ മോഡല്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐ രംഗത്ത് മത്സരം കടുപ്പിച്ച് ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി ആലിബാബ അത്യാധുനിക ഓപ്പണ്‍ സോഴ്‌സ് എഐ മോഡല്‍ അവതരിപ്പിച്ചു. സോഫ്റ്റ് വെയര്‍ വികസന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുന്ന തരത്തില്‍ Qwen3- coder എന്ന പേരിലാണ് എഐ മോഡല്‍ അവതരിപ്പിച്ചത്.

ഇന്നുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും നൂതനമായ എഐ കോഡിങ് മോഡലായാണ് Qwen-3 coder കമ്പനി അവതരിപ്പിച്ചത്. പുതിയ കോഡുകള്‍ സൃഷ്ടിക്കുന്നതും സങ്കീര്‍ണ്ണമായ കോഡിങ് വര്‍ക്ക്ഫ്‌ലോകള്‍ കൈകാര്യം ചെയ്യുന്നതും ഇതുവഴി എളുപ്പമാകും.എഐ കോഡിങ് ജോലികളില്‍ ഈ മോഡല്‍ മികച്ചതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.ആലിബാബ നിര്‍മ്മിച്ച എഐ മോഡലാണ് Qwen.

Qwen-3 coder സവിശേഷതകള്‍

ഇത് ഒരു 480ബി- പാരാമീറ്റര്‍ മിക്‌സ്ചര്‍-ഓഫ്-എക്‌സ്പര്‍ട്ട്‌സ് മോഡലാണ്. ഈ എഐ മോഡല്‍ 256,000 കോണ്‍ടെക്സ്റ്റുകളെ പിന്തുണയ്ക്കുന്നു. പത്തുലക്ഷം കോണ്‍ടെക്സ്റ്റിലേക്ക് ഇതിനെ ഉയര്‍ത്താനും സാധിക്കും. ഇതുവരെ ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ മോഡലാണിത് എന്ന് കമ്പനി അവകാശപ്പെടുന്നു.

മോഡലിനൊപ്പം, ഏജന്റ് കോഡിങ്ങിനായുള്ള ഒരു കമാന്‍ഡ്-ലൈന്‍ ടൂളും കമ്പനി ഓപ്പണ്‍-സോഴ്സ് ചെയ്യുന്നുണ്ട്. കമ്മ്യൂണിറ്റിയിലെ ഏറ്റവും മികച്ച ഡെവലപ്പര്‍ ടൂളുകളുമായി Qwen3-Coder തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഒരു ഫൗണ്ടേഷന്‍ മോഡല്‍ എന്ന നിലയില്‍, ഡിജിറ്റല്‍ ലോകത്തെവിടെയും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.''സോഫ്റ്റ്വെയര്‍ എന്‍ജിനിയറിങ്ങില്‍ കൂടുതല്‍ സങ്കീര്‍ണ്ണവും മടുപ്പിക്കുന്നതുമായ ജോലികള്‍ ഏറ്റെടുക്കുക, അതുവഴി മനുഷ്യ ഉല്‍പ്പാദനക്ഷമത സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ, ഞങ്ങളുടെ കോഡിങ് ഏജന്റിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നു,'- കമ്പനി പറയുന്നു.

China-based Alibaba deepened its presence in the artificial intelligence race as it announced on Wednesday the launch of an open-source AI coder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT