Amazon x
Business

ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ സാധനം വീട്ടിലെത്തും; ഡ്രോണ്‍ ഡെലിവറിയുമായി ആമസോണ്‍, വിഡിയോ

ഡെലിവറി സമയം വെറും ഒരു മണിക്കൂറായി കുറയ്ക്കുക എന്നതാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ കൈയ്യില്‍ കിട്ടുമോ? എന്നാല്‍ ഇത് സാധ്യമാകും. ആമസോണ്‍ പുതുതായി ആരംഭിച്ച ഡ്രോണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഇതെല്ലാം നടക്കും. പ്രൈം എയര്‍ എന്നാണ് ആമസോണിന്റെ(Amazon)പുതിയ സംവിധാനത്തിന്റെ പേര്.

ഡെലിവറി സമയം ഒരു മണിക്കൂറായി കുറയ്ക്കുക എന്നതാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. ഐഫോണുകളും മറ്റ് ഇലക്ട്രോണിക്‌ ഗാഡ്‌ജെറ്റുകളും ഡെലിവറി ചെയ്യുന്ന രീതി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. യുഎസിലെ ടെക്‌സസ്, അരിസോണ തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അതിവേഗ ഡെലിവറി സേവനം ഉപയോഗിക്കാം.

ഐഫോണ്‍, സാംസങ് ഗാലക്‌സി ഫോണുകള്‍, എയര്‍പോഡുകള്‍, എയര്‍ടാഗുകള്‍, സ്മാര്‍ട്ട് റിങ്ങുകള്‍, വിഡിയോ ഡോര്‍ബെല്ലുകള്‍ എന്നിവ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണിന്റെ പുതിയ എകെ30 ഡ്രോണുകള്‍ ഉപയോഗിച്ച് ഡെലിവറി ചെയ്യാം. ഈ ഡ്രോണുകള്‍ ഒരു മണിക്കൂറിനുള്ളില്‍ ചിലപ്പോള്‍ വെറും 10 മിനിറ്റിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിക്കും. ആമസോണ്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചു.

നിങ്ങളുടെ വീടിനടുത്തുള്ള ഒരു യാര്‍ഡ് അല്ലെങ്കില്‍ തുറസ്സായ സ്ഥലം പോലുള്ള സുരക്ഷിതമായ സ്ഥലങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ എംകെ30 ഡ്രോണുകള്‍ക്ക് കഴിയും. അവ ഏകദേശം 13 അടി ഉയരത്തില്‍ പറന്ന് പാക്കുകള്‍ കേടുപാടുകള്‍ സംഭവിക്കാതെ താഴെയിടും. നേരത്തെ ഡെലിവറി സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഡ്രോണുകള്‍ ക്യൂആര്‍ കോഡുകളെയാണ് ആശ്രയിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ എവിടെയാണ് ഡെലിവറി ചെയ്യേണ്ടതെന്ന് ഡ്രോണുകള്‍ തന്നെ കണ്ടെത്തുന്നു.

ഡ്രോണ്‍ ഡെലിവറിക്കായി 60,000ലധികം ഭാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 2 കിലോയില്‍ താഴെ ഭാരമുള്ള വസ്തുക്കളാണ് ഡ്രോണ്‍ ഡെലിവറി ചെയ്യുക. ഈ സംവിധാനം നിലവില്‍ യുഎസ് നഗരങ്ങളില്‍ മാത്രമേ ലഭ്യമാകൂവെങ്കിലും, ഉടന്‍ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് ആഗോള വിപണികളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

യഥാര്‍ഥത്തില്‍ ജപ്പാനെ ഇന്ത്യ മറികടന്നോ?; കണക്കുകള്‍ പറയുന്നത് ഇങ്ങനെ | INDIAN ECONOMY

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT