Amazon Layoffs: Fresh Job Cuts Hit India Amid Great Indian Festival Sale AI Generated Image
Business

'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലി'നിടെ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 1000 പേർക്ക് 'പണി പോകും'

ഇ-കോമേഴ്സ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന 'സ്റ്റോര്‍സ്' വിഭാഗത്തിലാണ് പ്രധാനമായും വെട്ടിക്കുറയ്ക്കല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇ-കോമേഴ്സ് ഭീമനായ ആമസോണില്‍ വീണ്ടും തൊഴില്‍ വെട്ടിക്കുറയ്ക്കല്‍. ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ വൈറ്റ് കോളര്‍ ജീവനക്കാരെയാണ് പുതിയ പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. ആമസോണിന്റെ ജനപ്രിയ ഉത്സവകാല വില്‍പനയായ 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍' സജീവമായി നടക്കുന്നതിനിടെയാണ് ഈ നീക്കം. ആഗോളതലത്തില്‍ ആയിരത്തോളം ജീവനക്കാരെയാണ് ഇത്തവണ ഒഴിവാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കമ്പനിയുടെ ഇ-കോമേഴ്സ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന 'സ്റ്റോര്‍സ്' വിഭാഗത്തിലാണ് പ്രധാനമായും വെട്ടിക്കുറയ്ക്കല്‍ നടന്നിട്ടുള്ളത്. കസ്റ്റമര്‍ സര്‍വീസ്, സെല്ലിങ് പാര്‍ട്ണര്‍ സര്‍വീസസ്, മാര്‍ക്കറ്റ്പ്ലേസ് സപ്പോര്‍ട്ട്, റീട്ടെയില്‍ വിഭാഗത്തിലെ എന്‍ജിനീയറിങ് ടീമുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. കമ്പനിയുടെ ഇന്റേണല്‍ കമ്മ്യൂണഇക്കേഷന്‍ ശൃംഖലയായ സ്ലാക്ക് (Slack) വഴിയാണ് ജീവനക്കാര്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.

ചെലവ് ചുരുക്കുന്നതിന്റെയും സംഘടനാരീതി ലളിതമാക്കുന്നതിന്റെയും ഭാഗമായി നേരത്തെയും ആമസോണ്‍ വലിയ തോതില്‍ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ എഐ, ഡേറ്റാ സെന്ററുകള്‍, മറ്റ് സാങ്കേതിക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്കായി വന്‍തുക നിക്ഷേപിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇന്ത്യയില്‍ ബെംഗളൂരുവില്‍ വമ്പന്‍ ക്യാമ്പസ് തുറക്കുന്നത് ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ ആമസോണ്‍ നടത്തുന്നുണ്ടെങ്കിലും, തന്ത്രപ്രധാന മേഖലകളിലേക്ക് വിഭവങ്ങള്‍ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നീക്കങ്ങളെ വിദഗ്ധര്‍ കാണുന്നത്.

Amazon Layoffs: Fresh Job Cuts Hit India Amid Great Indian Festival Sale

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

​Jantar Mantar Protest: രാജ്ഘട്ടിൽ സമാധാനപരമായി പ്രതിഷേധിക്കുമെന്ന് ഖാർഗെ

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

മഹീന്ദ്രയുടെ ആദ്യ സിഎന്‍ജി പതിപ്പ് വരുന്നു; എക്‌സ്‌യുവി 3എക്‌സ്ഒ ലോഞ്ച് ഒക്ടോബര്‍ 15ന്