ഫയല്‍ ചിത്രം 
Business

വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 500 പേരെ ആമസോണ്‍ ഒഴിവാക്കി 

പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന കുറഞ്ഞത് 500 പേരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന കുറഞ്ഞത് 500 പേരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ആമസോണില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവരാണ് പുതിയ ജോലി കണ്ടെത്താന്‍ നിര്‍ബന്ധിതരായത്. വെബ് സര്‍വീസസ്, ഹ്യൂമന്‍ റിസോഴ്‌സസ്, സപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ്‌സ് എന്നി തലങ്ങളില്‍ ജോലി ചെയ്യുന്ന വരെയാണ് ഒഴിവാക്കിയത്.

ആമസോണ്‍ ഗ്ലോബല്‍ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെയാണ് പിരിച്ചുവിട്ടത്. മാര്‍ച്ചില്‍ വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏകദേശം 9000 പേരെ നേരിട്ട് ബാധിക്കുമെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.  ഈ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്ന കുറഞ്ഞത് 500 പേരെ പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും