ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് കുത്തനെ കൂട്ടി 
Business

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് കുത്തനെ കൂട്ടി

ത്രൈമാസ, പ്രതിമാസ ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് കുത്തനെ കൂട്ടി. വാര്‍ഷിക ചാര്‍ജ് 500 രൂപയാണ് ഉയര്‍ത്തിയത്. ത്രൈമാസ, പ്രതിമാസ ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

വാര്‍ഷിക മെമ്പര്‍ഷിപ്പ് ചാര്‍ജ് നിലവില്‍ 999 രൂപയാണ്. ഇത് 1499 ആയി ഉയര്‍ത്തിയതായി ആമസോണെ ഉദ്ധരിച്ചുകൊണ്ടുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ത്രൈമാസ ചാര്‍ജ് 329ല്‍ നിന്ന് 459 ആയി വര്‍ധിപ്പിച്ചു. പ്രതിമാസ ചാര്‍ജ് 129ല്‍നിന്ന് 179 ആക്കി. 

പ്രൈം വിഡിയോയിലെ ഉള്ളടക്കം, ആമസോണ്‍ മ്യൂസിക്, പ്രൈറീഡിങ്ങില്‍ പുസ്തകങ്ങള്‍ എന്നിവ പ്രൈം മെമ്പര്‍ഷിപ്പില്‍ സൗജന്യമായി ലഭിക്കും. ആമസോണ്‍ ഷോപ്പിങ്ങില്‍ ഡെലിവറി സൗജന്യമാണ്. പ്രൈം അംഗങ്ങള്‍ക്കു മാത്രമുള്ള പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്. 

അഞ്ചു വര്‍ഷം മുമ്പാണ് ആമസോണ്‍ പ്രൈം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്