ആമസോണ്‍ പ്രൈം ലോഗോ 
Business

എട്ട് ഒടിടി സര്‍വീസുകള്‍ ആമസോണ്‍ പ്രൈമില്‍; വിഡിയോ ചാനലിനു തുടക്കം

എട്ട് ഒടിടി സര്‍വീസുകള്‍ ആമസോണ്‍ പ്രൈമില്‍; വിഡിയോ ചാനലിനു തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍നിന്നുള്ള ഉള്ളടക്കം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്ന പ്രൈം വിഡിയോ ചാനല്‍ ആമസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. തുടക്കത്തില്‍ എട്ട് ഒടിടി സര്‍വീസുകള്‍ ഈ സൗകര്യം അനുസരിച്ചു ലഭ്യമാവും. ആഡ് ഓണ്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലാവും സര്‍വീസ്.

ഡിസ്‌കവറി പ്ലസ്, ലയണ്‍ഗേറ്റ് പ്ലേ, ഇറോസ് നൗ, ഡോക്യൂബേ, മൂബി, ഹോയ്‌ചോയ്, മനോരമ മാക്‌സ്, ഷോര്‍ട്ട്‌സ് ടിവി എന്നീ ഒടിടി സര്‍വീസുകളാണ് പ്രൈംവിഡിയോയില്‍ ലഭ്യമാവുക. ഏതു സര്‍വീസ് ആണോ തെരഞ്ഞെടുക്കുന്നത് അതിനു മാത്രം പണം നല്‍കിയാല്‍ മതിയാവും. ആമസോണ്‍ പ്രൈം വിഡിയോ ചാനല്‍ സര്‍വീസ് തുടങ്ങുന്ന പന്ത്രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

ഒറ്റ ആപ്പില്‍ തന്നെ കൂടുതല്‍ വിഡിയോ ഉള്ളടക്കങ്ങള്‍ ലഭ്യമാവും എന്നതാണ് പ്രൈം വിഡിയോ ചാനലിന്റെ സവിശേഷത. പ്രൈം വരിക്കാര്‍ക്കായി ഓരോ സര്‍വീസുകളും പ്രത്യേക നിരക്കു പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്‌കവറി പ്ലസ്-299 രൂപ, ഡോക്യൂബേ 499, ഇറോസ് നൗ -299, ലയണ്‍ഗേറ്റ് പ്ലേ 699, മനോരമ മാക്‌സ് 699, മൂബി 1999, ഷോര്‍ട്ട്‌സ് ടിവി 299 എന്നിങ്ങനെയാണ് നിരക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍