അംബുജയുടെ വിപണി വിഹിതം 16 ശതമാനമായി ഉയരും ഫയൽ
Business

10,422 കോടിയുടെ ഇടപാട്; പെന്ന സിമന്റിനെ ഏറ്റെടുത്ത് അംബുജ, സിമന്റ് വിപണിയില്‍ മത്സരത്തിന് അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്‌സ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്ന സിമന്റ്‌സിനെ ഏറ്റെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്‌സ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്ന സിമന്റ്‌സിനെ ഏറ്റെടുത്തു. പെന്ന സിമന്റ്‌സിന്റെ പ്രോമോട്ടര്‍മാരായ പി പ്രതാപ് റെഡ്ഡിയുടെയും കുടുംബത്തിന്റെയും പേരിലുള്ള മുഴുവന്‍ ഓഹരികളും വാങ്ങിയാണ് കമ്പനിയെ ഏറ്റെടുത്തത്. 10,422 കോടി രൂപ നല്‍കിയാണ് പെന്ന സിമന്റിനെ അംബുജ സിമന്റ്‌സ് സ്വന്തമാക്കിയത്. 2022ലാണ് അംബുജ സിമന്റ്‌സ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്.

നിലവില്‍ 146 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള ബിര്‍ലയുടെ ഉടമസ്ഥതയിലുള്ള അള്‍ട്രാടെക്കിനാണ് സിമന്റ് വിപണിയില്‍ ആധിപത്യം. അദാനിയുടെ നിലവിലെ വാര്‍ഷിക ശേഷി 18 പ്ലാന്റുകളിലായി ഏകദേശം 79 ദശലക്ഷം ടണ്‍ ആണ്. അതായത് അള്‍ട്രാടെക്കിന്റെ പകുതി മാത്രം. 14% വിപണി വിഹിതം. പെന്ന സിമന്റിനെ ഏറ്റെടുത്തതോടെ, അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക ശേഷിയില്‍ 14 ദശലക്ഷം ടണ്‍ കൂടി വര്‍ധിക്കും. ഇതോടെ വിപണി വിഹിതം 16 ശതമാനമായി ഉയരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകത്ത് സിമന്റ് ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 550 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയാണ് ഇന്ത്യയ്ക്ക് ഉള്ളത്. 150 കോടി ടണ്‍ വാര്‍ഷിക ശേഷിയോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 1991ലാണ് പെന്ന സിമന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 2022ല്‍ അംബുജ സിമന്റ്‌സിനെ കൂടാതെ അംബുജ സിമന്റ്‌സിന്റെ ഉപകമ്പനിയായ എസിസിയെ കൂടി അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍