ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

ദമ്പതികൾ ഉറങ്ങിക്കിടക്കുമ്പോൾ സ്ലൈഡിങ് ജനൽ വഴി അകത്തുകയറി മോഷണം
 Munnar Theft Accused
Munnar Theft Accused
Edited By:
Updated on
1 min read

മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ റിസോർട്ടിൽ താമസിച്ചിരുന്ന സഞ്ചാരികളുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിൽ. മധുര സ്വദേശിയായ നാഗാർജുനനെയാണ് തേനി ബസ് സ്റ്റാൻഡിൽ നിന്നും മൂന്നാർ പൊലീസ് അതീവ തന്ത്രപരമായി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ കവർച്ച നടന്നത്. മൂന്നാറിലെ റിസോർട്ടിൽ താമസിക്കാനെത്തിയ മധുര സ്വദേശിയായ പി. മോഹൻകുമാറിന്റെയും ഭാര്യയുടെയും രണ്ട് പവൻ വരുന്ന സ്വർണ്ണാഭരണങ്ങളും പതിമൂവായിരം രൂപയുമാണ് നാഗാർജുനൻ മോഷ്ടിച്ചത്. പുലർച്ചെ ദമ്പതികൾ മുറിക്കുള്ളിൽ ഉറക്കത്തിലായിരുന്ന സമയത്ത്, പുറത്തെ സ്ലൈഡിങ് ജനൽ രഹസ്യമായി തുറന്ന് അകത്തുകയറിയായിരുന്നു പ്രതി കവർച്ച നടത്തിയത്.

 Munnar Theft Accused
മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

രേഖകളില്ല, വില്ലനായത് ബാഗിലെ ഫോൺ നമ്പറുകൾ

റിസോർട്ടിൽ ഹൗസ് കീപ്പിങ് ജോലിക്കായി ഇയാൾ എത്തിയ ആദ്യത്തെ ദിവസം തന്നെയായിരുന്നു ഈ വൻ കവർച്ച നടത്തിയത്. ജോലിക്ക് കയറുന്ന വേളയിൽ സ്വന്തം മേൽവിലാസമോ മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ ഇയാൾ റിസോർട്ട് അധികൃതർക്ക് നൽകിയിരുന്നില്ല. മോഷണത്തിന് ശേഷം ഇയാൾ റിസോർട്ടിൽ നിന്നും മുങ്ങുകയായിരുന്നു.

തുടർന്ന് മൂന്നാർ പൊലീസ് നടത്തിയ വിശദമായ ശാസ്ത്രീയ പരിശോധനയിൽ, പ്രതി റിസോർട്ടിൽ ഉപേക്ഷിച്ചുപോയ ബാഗ് കണ്ടെത്താൻ കഴിഞ്ഞു. ഈ ബാഗിൽ നിന്നും ലഭിച്ച ചില ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി നാഗാർജുനനാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

തേനിയിൽ വെച്ച് പൊക്കി

പ്രതിക്കായി തമിഴ്‌നാട്ടിലെ തേനിയിലുള്ള ഇയാളുടെ വീട്ടിലും മറ്റ് ഒളിസങ്കേതങ്ങളിലും പൊലീസ് സംഘം വ്യാപകമായ പരിശോധനകൾ നടത്തിയിരുന്നു. ഒടുവിൽ തേനി ബസ് സ്റ്റാൻഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കവേയാണ് മൂന്നാർ പൊലീസ് സംഘം ഇയാളെ വളഞ്ഞുപിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിക്കപ്പെട്ട സ്വർണ്ണവും പണവും കണ്ടെത്തുന്നതിനായി പ്രതിയെ വരും ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

 Munnar Theft Accused
മൊട്ടക്കുന്നുകൾ പച്ചപ്പണിഞ്ഞു, വെള്ളച്ചാട്ടങ്ങൾ ഉണർന്നു; ഇടുക്കിയുടെ 'സൂപ്പർ സ്റ്റാർ' ആയി വാഗമൺ; കോടമഞ്ഞിലേക്ക് ഒരു മഴയാത്ര
 Munnar Theft Accused
ചികിത്സയ്ക്ക് വീട്ടില്‍ വെച്ചിരുന്ന പണവും പത്തു പവന്‍ സ്വര്‍ണവും മോഷണം പോയി; അന്വേഷണം
 Munnar Theft Accused
ഇടുക്കിയിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും തൊഴിൽ അവസരം; അഭിമുഖം ജൂൺ 19 മുതൽ
Summary

Tracking tourism infrastructure security in high-range zones, the Munnar police have arrested a Tamil Nadu native named Nagarajunan from the Theni bus stand for committing a major theft inside a local resort

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com