മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

വൻ സാമ്പത്തിക ബാധ്യതയുള്ള പദ്ധതിയെക്കുറിച്ച് വനംവകുപ്പ് പഠനം തുടങ്ങി
 idukki Munnar tusker Padayappa
Idukki Munnar tusker Padayappa
Edited By:
Updated on
2 min read

ഉടുമ്പഞ്ചോല : ഇടുക്കി ജില്ലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിലെ മുഴുവൻ കാട്ടാനകളെയും സുരക്ഷിതമായി മറ്റ് വനമേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പിന്റെ അതീവ അടിയന്തര ആലോചന. താരതമ്യേന ചെറിയ വനമേഖലയായ മതികെട്ടാനിൽ നിന്നുള്ള കാട്ടാനകളെ കൂടുതൽ വിശാലമായ ഉൾവനങ്ങളിലേക്ക് ഘട്ടം ഘട്ടമായി മാറ്റുന്ന പദ്ധതിക്കാണ് വനംവകുപ്പ് രൂപരേഖ തയ്യാറാക്കുന്നത്.

 idukki Munnar tusker Padayappa
'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കാട്ടാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചിന്നക്കനാൽ, ശാന്തൻപാറ ഗ്രാമപഞ്ചായത്തുകൾ മതികെട്ടാൻ ചോലയോട് ചേർന്നാണ് കിടക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശിയായ മാരി എന്ന വീട്ടമ്മ സ്വന്തം മക്കളുടെ മുൻപിൽ വെച്ച് കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടർന്ന് മേഖലയിൽ അതിശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് ഉന്നതതല യോഗം ചേർന്നത്. ഈ യോഗത്തിലാണ് പ്രദേശത്തെ കാട്ടാന ശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണാനുള്ള വിവിധ നിർദ്ദേശങ്ങൾ ഉയർന്നുവന്നത്.

 idukki Munnar tusker Padayappa
മാനം കറുത്താൽ മാങ്കുളത്തെ ഗോത്രവർഗ്ഗക്കാരുടെ നെഞ്ചിൽ തീ; പ്രളയത്തിൽ ഒലിച്ചുപോയ പാലത്തിന് പകരം ഇപ്പോഴും ഈറ്റപ്പാലം മാത്രം

പുൽമേടുകളിലെ വാസം അക്രമണങ്ങൾക്ക് കാരണമാകുന്നു

നിലവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം മതികെട്ടാൻ ചോല വനപരിധിയിൽ 17 കാട്ടാനകളാണുള്ളത്. വിസ്തൃതി കുറഞ്ഞ വനമേഖലയായതിനാൽ തന്നെ, കാടിനുള്ളിൽ കഴിയുന്നതിനേക്കാൾ ഈ ആനകളിൽ ഭൂരിഭാഗവും ജനവാസ മേഖലയോട് ചേർന്നു കിടക്കുന്ന വിശാലമായ പുൽമേടുകളിലാണ് കൂടുതൽ സമയവും താവളമുറപ്പിക്കുന്നത്. ഇതാണ് മേഖലയിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ പതിവാകുന്നതിനും വലിയ നാശനഷ്ടങ്ങൾക്കും കാരണമാകുന്നത് എന്നാണ് വനംവകുപ്പ് ഉന്നതതല സമിതിയുടെ വിലയിരുത്തൽ.

 idukki Munnar tusker Padayappa
സൂര്യനെല്ലിയിൽ ഭീതി വിതച്ച് കൊലയാളി ആന വീണ്ടും ജനവാസ മേഖലയിൽ - വിഡിയോ

മതികെട്ടാനിലെ മുഴുവൻ ആനകളെയും പെരിയാർ ടൈഗർ റിസർവ്, പറമ്പിക്കുളം തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും വിശാലമായ ഉൾവന മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് വനംവകുപ്പ് ശാസ്ത്രീയമായ പഠനം ആരംഭിച്ചതായി ഉടുമ്പഞ്ചോല എംഎൽഎ അഡ്വ. സേനാപതി വേണു അറിയിച്ചു.

 idukki Munnar tusker Padayappa
മകനെ സ്‌കൂളില്‍ വിടാന്‍ പോകുന്നതിനിടെ കാട്ടാന ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

വൻ സാമ്പത്തിക മുതൽമുടക്കും സാങ്കേതിക വെല്ലുവിളികളും നിറഞ്ഞ ഒരു വലിയ ദൗത്യമാണിത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെ ഘട്ടം ഘട്ടമായി മാത്രമേ ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. വനംവകുപ്പിന്റെ ഈ പദ്ധതി പൂർണ്ണ തോതിൽ യാഥാർത്ഥ്യമായാൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കണ്ണീരിനും കാട്ടാന ഭീതിക്കും പൂർണ്ണമായൊരു അറുതിയാകുമെന്നാണ് ഹൈറേഞ്ച് നിവാസികൾ പ്രതീക്ഷിക്കുന്നത്.

Summary

In a major structural effort tracking human-wildlife conflict mitigation, the Kerala Forest Department has initiated a comprehensive feasibility study to translocate all 17 wild elephants from the Mathikettan Chola National Park to vast, interior forest reserves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com