വെങ്കിടേശ്വര സ്വാമിക്ക് 121 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ച് വ്യവസായി source: x
Business

കൈയില്‍ വന്നത് ആറായിരം കോടി; തിരുപ്പതി ഭഗവാന് വഴിപാടായി 121 കിലോ സ്വര്‍ണാഭരണങ്ങള്‍!- വിഡിയോ

തിരുമലയില്‍ വെങ്കിടേശ്വര സ്വാമിക്ക് 121 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ച് വ്യവസായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുപ്പതി: തിരുമലയില്‍ വെങ്കിടേശ്വര സ്വാമിക്ക് 121 കിലോ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ച് വ്യവസായി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയും ആക്‌സസ് ഹെല്‍ത്ത് കെയര്‍ സഹസ്ഥാപകനുമായ വര്‍ധമാന്‍ ജെയിനും രാധിക ജെയിനുമാണ് ഏകദേശം 150 മുതല്‍ 160 കോടി രൂപ വരെ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വഴിപാട് ആയി സമര്‍പ്പിച്ചത്.

ഒമ്പത് സെറ്റുകളിലായി ക്രമീകരിച്ച 43 സ്വര്‍ണാഭരണങ്ങളാണ് സമര്‍പ്പിച്ചത്. ഇതില്‍ കിരീടം, പാദുകങ്ങള്‍, ശംഖ്, മാലകള്‍, ചക്രം തുടങ്ങിയവ ഉള്‍പ്പെടുന്നു. വിഗ്രഹത്തെ ശിരസ് മുതല്‍ പാദം വരെ അലങ്കരിക്കുന്ന ആഭരണങ്ങളാണ് സംഭാവനയായി നല്‍കിയത്. തന്റെ കമ്പനിയുടെ 60 ശതമാനം ഓഹരികള്‍ വിറ്റതിലൂടെ ലഭിച്ച ആറായിരം കോടി രൂപയില്‍ നിന്നാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്. സ്വര്‍ണാഭരണങ്ങള്‍ വഴിപാട് ആയി സമര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിരുമലയില്‍ ഒരു വ്യക്തിഗത ഭക്തന്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാടാണിത്.

അഞ്ച് മാസം മുന്‍പ് ക്ഷേത്രം സന്ദര്‍ശിച്ച വ്യവസായി വെങ്കിടേശ്വര സ്വാമിക്ക് അണിയിക്കാന്‍ ആവശ്യമായ സ്വര്‍ണാഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് 45 സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ഓര്‍ഡര്‍ നല്‍കിയത്.

Andhra Pradesh: Devotee offered 121 kg of gold to Tirumala 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ചോരയ്ക്ക് ചോര എന്ന് പ്രസംഗിച്ചല്ലോ..., ആരെങ്കിലും വിമര്‍ശിച്ചോ...?' കെ കെ രാഗേഷ്

ബാറ്റില്‍ 'സാംസണ്‍'! സെഞ്ച്വറി... 'ക്യാപ്റ്റന്‍ സഞ്ജുവിന്'!!

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

ഷാഫിക്കെതിരായ പരാമർശം: 'നെല്ലിക്കാത്തളം' ഒരുക്കാൻ ഉണ്ണിത്താന് കൊറിയറിൽ നെല്ലിക്ക അയച്ച് കോൺഗ്രസ് പ്രവർത്തകർ

'ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു, സനയ്ക്ക് 16 വയസായതിനാല്‍ മുന്നോട്ട് പോയില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍'; പ്രണയകഥ പറഞ്ഞ് ഹക്കീം