m4 മാക് മിനി എക്സ്
Business

1.4 ഇഞ്ചുള്ള ആപ്പിള്‍ ടിവിയ്ക്ക് സമാനമായ വലിപ്പം; കുഞ്ഞന്‍ കമ്പ്യൂട്ടര്‍ 'm4 മാക് മിനി' ഈ വര്‍ഷം

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക m4, m4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കാനാണ് പദ്ധതി. 2010 ന് ശേഷമുള്ള ആദ്യത്തെ പ്രധാന ഡിസൈന്‍ മാറ്റമായിരിക്കും ഇത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1.4 ഇഞ്ചുള്ള ആപ്പിള്‍ ടിവിയുടെ ഏതാണ്ട് സമാന വലുപ്പമാ യിരിക്കും മാക് മിനിക്ക്. അല്ലെങ്കില്‍ ആപ്പിള്‍ ടിവിയേക്കാള്‍ അല്‍പ്പം ഉയരം കൂടാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന മാക് മിനി 'ഒരു ചെറിയ ബോക്‌സിലെ ഒരു ഐപാഡ് പ്രോ' ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

പവര്‍ കേബിളും എച്ച്ഡിഎംഐ പോര്‍ട്ടും സഹിതം മാക് മിനി മോഡലുകളുടെ പിന്‍ഭാഗത്ത് ടൈപ്പ്-സി പോര്‍ട്ടുകള്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് രണ്ട് വേര്‍ഷനുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട് ഐപാഡ് പ്രോയ്ക്ക് സമാനമായ സ്റ്റാന്‍ഡേര്‍ഡ് M4 ചിപ്പ്, M4 പ്രോ ചിപ്പ് എന്നിങ്ങനെ അവതരിപ്പിക്കാനാണ് സാധ്യത. അടിസ്ഥാന മോഡല്‍ ഈ മാസം വിതരണക്കാരിലേക്ക് എത്തിയേക്കും. അതേസമയം ഹൈ-എന്‍ഡ് മോഡല്‍ ഒക്ടോബര്‍ വരെ തയ്യാറായേക്കില്ല. ഇതാദ്യമായാണ് ആപ്പിളിന്റെ മാക് ലൈനപ്പ് ഒരേ M4 ചിപ്പുമായി വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി