

താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും തങ്ങളുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി എത്താൻ പോകുന്ന സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ മനോഹരമായ ഒരു ചിത്രത്തിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
"ഏറ്റവും വലിയ സമ്മാനത്താൽ ഞങ്ങൾ വീണ്ടും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയം സ്നേഹത്താലും നന്ദിയാലും നിറഞ്ഞിരിക്കുന്നു..."- എന്നാണ് ഇരുവരും കുറിച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
2025 ജൂലൈ 15 നായിരുന്നു ഇരുവരുടെയും ആദ്യത്തെ കൺമണി സാരായ മൽഹോത്രയുടെ ജനനം. കഴിഞ്ഞ വർഷത്തെ മെറ്റ് ഗാല റെഡ് കാർപ്പറ്റിൽ ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്ത രൂപകല്പന ചെയ്ത വസ്ത്രമണിഞ്ഞ് ഗർഭിണിയായിരിക്കെ കിയാര എത്തിയത് വലിയ വാർത്തയായിരുന്നു. 2021-ൽ പുറത്തിറങ്ങിയ 'ഷേർഷാ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കിയാരയും സിദ്ധാർഥും പ്രണയത്തിലാകുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ ഈ വിഷയം മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. പിന്നീട് 2023 ഫെബ്രുവരി 7-ന് രാജസ്ഥാനിലെ ജയ്സാൽമീറിലുള്ള സൂര്യഗഢ് കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. ഇറ്റലിയിലെ റോമിൽ വെച്ചാണ് സിദ്ധാർത്ഥ് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയതെന്ന് 'കോഫി വിത്ത് കരൺ' ഷോയിൽ കിയാര വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates