ഭാവി സുരക്ഷിതമാക്കാന്‍ ബാങ്കില്‍ നിക്ഷേപം നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. ഓഹരി വിപണിയിലും മറ്റും കൂടുതല്‍ റിട്ടേണ്‍ ലഭിക്കുമെന്ന വാഗ്ദാനം നിലനില്‍ക്കുമ്പോഴും അപകടസാധ്യത കണക്കിലെടുത്ത് ബാങ്കില്‍ തന്നെ നിക്ഷേപം നടത്തുന്നവരാണ് ഒട്ടുമിക്ക ആളുകളും. അടുത്തകാലത്താണ് ഇതില്‍ കുറച്ചെങ്കിലും മാറ്റം വന്നത്. ഇപ്പോള്‍ ഓഹരി വിപണിയിലും മറ്റും നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.
മാറിയ സാഹചര്യത്തില്‍ ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ എല്ലാവര്‍ക്കും പലതരത്തിലുള്ള സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. ബാങ്ക് കൊള്ള അടക്കം വര്‍ധിച്ച പശ്ചാത്തലത്തിലാണ് സംശയങ്ങള്‍ വര്‍ധിച്ചത്.ബാങ്ക് കൊള്ളയടിക്കപ്പെട്ടാല്‍ തങ്ങളുടെ പണം സുരക്ഷിതമായിരിക്കുമോ അത് തിരിച്ചു തങ്ങളിലേക്ക് തന്നെ എത്തുമോ അതില്‍ എന്തെങ്കിലും ചാര്‍ജുകള്‍ ഈടാക്കപ്പെടുമോ എന്നൊക്കെയുള്ളതാണ് സംശയങ്ങള്‍.
കഴിഞ്ഞദിവസം ചാലക്കുടിയിലെ ബാങ്ക് ശാഖയില്‍ വലിയ ആസൂത്രണത്തോടെ നടന്ന ബാങ്ക് കൊള്ള ഇത്തരം സംശയങ്ങള്‍ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നതാണ്. ഒരു കവര്‍ച്ച നടന്നാല്‍ പണം നഷ്ടപ്പെടുമോ അതോ അത് സുരക്ഷിതമായി തന്നെ ബാങ്കിന്റെ പക്കല്‍ ഉണ്ടായിരിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. ബാങ്ക് കൊള്ളയടിക്കല്‍ പോലുള്ള സംഭവങ്ങള്‍ സാമ്പത്തിക സുരക്ഷയെ ബാധിക്കുമോ എന്നത് നിക്ഷേപകരുടെ ഒരു പ്രധാന ചോദ്യമാണ്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നാലും പലപ്പോഴും ബാങ്കുകളില്‍ ചെറിയ കൊള്ളയടിക്കല്‍ സംഭവിക്കാറുണ്ട്. ഇതുപോലുള്ള സാഹചര്യങ്ങള്‍ ഫിക്‌സഡ് ഡിപ്പോസിറ്റിനെ ബാധിക്കുമോ എന്നതിനെ കുറിച്ച് വിശദമായി നോക്കാം.
ഒരു ബാങ്ക് കൊള്ളയടിക്കപ്പെട്ടാല്‍ അതിന്റെ മൊത്തം സാമ്പത്തിക അടിസ്ഥാനത്തില്‍ എത്രത്തോളം ബാധിച്ചുവെന്നു നോക്കേണ്ടതുണ്ട്. സാധാരണയായി, വലിയ ബാങ്കുകള്‍ക്ക് ഈ നഷ്ടം താങ്ങാന്‍ കഴിയും. അതിന്റെ ഒരു ചെറിയ ശാഖയില്‍ കൊള്ളയടിക്കപ്പെട്ടാല്‍ വ്യക്തിഗത അക്കൗണ്ടുകളെയോ എഫ്ഡികളെയോ നേരിട്ട് ബാധിക്കില്ല. കൂടാതെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പരിരക്ഷയും ഉണ്ട്. അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അതായത്, ബാങ്ക് പൂര്‍ണമായും തകര്‍ന്നുപോയാലും ഈ പരിധിക്കുള്ളിലാണ് നിക്ഷേപമെങ്കില്‍ തുക സുരക്ഷിതമായിരിക്കും എന്ന് അര്‍ത്ഥം.
ഇതിനെല്ലാം പുറമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരീക്ഷണവും നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നതാണ്. ബാങ്കുകളെ നിരീക്ഷിക്കുകയും വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുന്നു. അതിനാല്‍, ഒരു ചെറിയ കൊള്ളയടിക്കല്‍ കാരണം ബാങ്ക് പൂര്‍ണമായും തകരില്ല.
നിക്ഷേപം സുരക്ഷിതമാക്കാന്‍ എന്ത് ചെയ്യാം?
വലിയ, വിശ്വാസ്യതയുള്ള ബാങ്കുകളില്‍ മാത്രം ഫിക്‌സ്ഡ് ഡെപ്പോസിറ്റുകള്‍ ഇടുക.
അഞ്ചു ലക്ഷം പരിധിക്ക് മേല്‍ നിക്ഷേപിക്കുമ്പോള്‍ അത് വിവിധ ബാങ്കുകളിലായി വിഭജിക്കുക.
ബാങ്കിന്റെ സാമ്പത്തിക നില പരിശോധിക്കുക.
ആര്‍ ബി ഐയുടെ അപ്‌ഡേറ്റുകള്‍ നിരീക്ഷിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates