EMI Calculator  പ്രതീകാത്മക ചിത്രം
Business

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; കെണിയില്‍ വീഴാതെ രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?

ഇന്ന് സാധന സാമഗ്രികള്‍ വാങ്ങാന്‍ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഇന്ന് സാധന സാമഗ്രികള്‍ വാങ്ങാന്‍ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും. കൈയില്‍ പണമില്ലെങ്കിലും സാധനങ്ങള്‍ വാങ്ങാമെന്നത് ആകര്‍ഷകമാണെങ്കിലും, കൃത്യമായ പ്ലാനിങ് ഇല്ലെങ്കില്‍ ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കാം. ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്ന റൂള്‍ ആണ് '2-6-10'

എന്താണ് '2-6-10' റൂള്‍?

പ്രതിമാസ വരുമാനവും വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വിലയും തമ്മിലുള്ള ഒരു സുരക്ഷിത അനുപാതമാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്. സാധാരണയായി ഒരു സാധനം വാങ്ങുമ്പോള്‍ അതിന്റെ മാസത്തവണ (EMI) മാത്രമാണ് നോക്കാറുള്ളത്. എന്നാല്‍ ഈ നിയമം പറയുന്നത്, ആ സാധനത്തിന്റെ ആകെ വില ഒരു മാസത്തെ വരുമാനത്തിന്റെ പകുതിയില്‍ (അതായത് 1/2 ഭാഗം) കൂടരുത് എന്നാണ്. പെട്ടെന്ന് ഒരു സാമ്പത്തിക അത്യാവശ്യം വന്നാല്‍, കൈയിലുള്ള പണം മുഴുവന്‍ ഒരു വിലകൂടിയ ഇലക്ട്രോണിക് ഉല്‍പ്പനം വാങ്ങി കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനാണിത്. ഉദാഹരണത്തിന്, 1 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങാന്‍ 2 ലക്ഷം രൂപയെങ്കിലും മാസശമ്പളം ഉള്ളവര്‍ക്ക് മാത്രമേ ഈ നിയമപ്രകാരം അനുവാദമുള്ളൂ.

ഇന്ന് പല കമ്പനികളും 12 മുതല്‍ 24 മാസം വരെയുള്ള ഇഎംഐ സൗകര്യങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ റൂള്‍ പ്രകാരം 6 മാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കണം. കാരണമെന്തന്നല്ലേ? സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വാങ്ങിയ ഫോണ്‍ പഴയതാകുന്നതിന് മുന്‍പേ അതിന്റെ കടം തീര്‍ന്നിരിക്കണം. ദീര്‍ഘകാല ഇഎംഐകള്‍ ക്രെഡിറ്റ് ലിമിറ്റിനെ ബാധിക്കുകയും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ലോണ്‍ എടുക്കുന്നതിന് തടസമാവുകയും ചെയ്യും

മാസവരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ തുക ഒരൊറ്റ ഇഎംഐക്കായി മാറ്റിവെക്കരുത്. വാടക, ഭക്ഷണം, യാത്ര, ഇന്‍ഷുറന്‍സ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞുവേണം ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍. 10 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐയിലേക്ക് പോയാല്‍, മാസാവസാനം സാമ്പത്തികമായി കഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

Are you planning to buy your desired phone on EMI?; How to avoid falling into the trap, what is the '2-6-10' rule?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടിലും ആലപ്പുഴയിലും നാളെ വിദ്യാലയങ്ങള്‍ക്ക് അവധി; ചുരത്തില്‍ നിയന്ത്രണം

പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ബൗൾ സാലഡ്, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ മികച്ചത്

70 പേര്‍ക്ക് ഒരു ബാത്ത് റൂം, പല്ലികളും വിസര്‍ജ്യവും നിറഞ്ഞിരിക്കും; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍

മഴക്കെടുതി: ഇടുക്കിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്തും; 1.36 കോടിയുടെ കൃഷിനാശം; 117 റോഡുകൾ തകർന്നു

കോട്ടുവായ പകരുമോ? അതിന് പിന്നിലെ മനഃശാസ്ത്രമെന്താണ്?