SBI  file
Business

എടിഎം സേവനനിരക്ക് ഒഴിവാക്കി; പണിമുടക്ക് ദിനങ്ങളില്‍ ആശ്വാസ നടപടിയുമായി എസ്ബിഐ

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ത്രിദിന പണിമുടക്ക് തിങ്കളാഴ്ച ആരംഭിക്കാനിരിക്കേ, ഉപഭോക്താക്കള്‍ക്ക് ആശ്വാസ നടപടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ത്രിദിന പണിമുടക്ക് തിങ്കളാഴ്ച ആരംഭിക്കാനിരിക്കേ, ഉപഭോക്താക്കള്‍ക്ക് ആശ്വാസ നടപടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പണിമുടക്ക് ദിവസങ്ങളില്‍ എടിഎം സേവനനിരക്ക് എസ്ബിഐ ഒഴിവാക്കി.

തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് ഏതൊരു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ഇടപാട് നടത്തിയാലും സേവന നിരക്ക് ഈടാക്കില്ലെന്ന് എസ്ബിഐ അറിയിച്ചു. പണിമുടക്ക് നടക്കുന്ന മൂന്ന് മൂന്ന് ദിവസങ്ങളില്‍ എല്ലാ ബാങ്ക് ശാഖകളും തുറന്നുപ്രവര്‍ത്തിക്കുമെന്നും എസ്ബിഐ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി പ്രധാനപ്പെട്ട ഇടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും സെല്‍ഫ് സര്‍വീസ് ബാങ്കിങ് ചാനലുകളിലൂടെയും പൂര്‍ത്തിയാക്കാനും എസ്ബിഐ നിര്‍ദേശിച്ചു.

ആഴ്ചയില്‍ പ്രവൃത്തിദിനം 5 ആയി ചുരുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമില്‍ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബര്‍ 28, 29, 30 തീയതികളിലാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. 7 ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുബിഎഫ്യു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 8 ലക്ഷംത്തോളം അംഗങ്ങളുള്ള കൂട്ടായ്മയാണിത്.

ATM service charges waived; SBI announces relief measure for strike days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ ഭാഗ്യശാലി ആര്?, 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

മലയാളി താരം വിദര്‍ശ വിനോദിന് വീണ്ടും മെഡല്‍; ഇന്ത്യക്ക് വെള്ളി നേട്ടം

30 കോടിയുടെ ഓണം ബംപര്‍ അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും?; ആദായ നികുതിയും സര്‍ചാര്‍ജും സെസും എത്ര?

അമിത് ഷാ ഇന്ന് കൊല്ലത്ത്; ജില്ലയില്‍ ഗതാഗത നിയന്ത്രണം

ഇനി ക്യൂ നില്‍ക്കണ്ട; വെന്‍ഡിങ് മെഷീന്‍ വഴി മദ്യം, ആലോചനയുമായി ബെവ്കോ