

കൊച്ചിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യുട്ടർ സയൻസ്,കംപ്യുട്ടർ ആപ്ലിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആകെ അഞ്ച് ഒഴിവുകളാണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.
കംപ്യുട്ടർ സയൻസ്, കംപ്യുട്ടർ ആപ്ലിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎച്ച്.ഡി. ഉള്ളവർക്ക് അപേക്ഷിക്കാം.
ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം നേടിയവരും യുജിസി നെറ്റ് (UGC-NET) യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികളെയും പരിഗണിക്കും.
എം.സി.എ., എം.എസ്‌സി. കംപ്യുട്ടർ സയൻസ്, എം.ടെക്. അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് സ്ഥാപനത്തിന്റെയും യുജിസിയുടെയും നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി അവസരമുണ്ട്.
ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് ക്ലാസുകൾ കൈകാര്യം ചെയ്യുക.
പഠനസാമഗ്രികൾ തയ്യാറാക്കുക, പ്രോജക്ടുകൾക്ക് മാർഗനിർദേശം നൽകുക.
AI, ജനറേറ്റീവ് AI, സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്സ്, IoT, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം ആവശ്യമാണ്.
ഗവേഷണ പ്രവർത്തനങ്ങൾ, പ്രബന്ധ പ്രസിദ്ധീകരണം, പാഠ്യപദ്ധതി വികസനം എന്നിവയിലും പങ്കാളികളാകണം
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് അമൃത വിശ്വവിദ്യാപീഠത്തിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
https://careers.amrita.edu/login
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates