ഫയല്‍ ചിത്രം 
Business

അടുത്ത മാസം മുതല്‍ ഓഡി കാറുകള്‍ക്ക് വില കൂടും; 84,000 രൂപ വരെ വര്‍ധന

ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി കാറുകളുടെ വില വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി കാറുകളുടെ വില വര്‍ധിപ്പിച്ചു. സെപ്റ്റംബര്‍ മുതല്‍ എല്ലാ മോഡല്‍ കാറുകള്‍ക്കും 2.4 ശതമാനം വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ മോഡലിനും ഏകദേശം 84,000 രൂപയിലധികം അധികം വില നല്‍കേണ്ടി വരും. 

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് ഇന്ത്യയില്‍ എല്ലാ മോഡല്‍ കാറുകളുടെയും വില ഉയര്‍ത്താന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ നിരവധി മോഡലുകളാണ്  കമ്പനി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഓഡി എഫോര്‍, ഓഡി എസിക്‌സ്, ഓഡി ക്യൂസെവന്‍ തുടങ്ങി നിരവധി മോഡലുകളാണ് ഇന്ത്യയില്‍ കമ്പനി വിറ്റഴിക്കുന്നത്. 

കമ്പനി ഇലക്ട്രിക് കാറുകളും വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ആദ്യത്തെ ഇലക്ട്രിക് സൂപ്പര്‍ കാറുകളായ ഇ- ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി അടക്കം നിരവധി ഇലക്ട്രിക് മോഡലുകളാണ് ഇ- ട്രോണ്‍ ബ്രാന്‍ഡിന് കീഴില്‍ കമ്പനി അവതരിപ്പിച്ചത്. 

അടുത്തിടെയാണ് ക്യൂത്രീ മോഡല്‍ കമ്പനി പുറത്തിറക്കിയത്. ഇതിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നി രണ്ട് കാറ്റഗറിയിലാണ് മോഡല്‍ അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT