WhatsApp Web  file
Business

വാട്‌സ്ആപ്പ് വെബ് ഉടൻ ലോ​ഗ്ഔട്ട് ചെയ്യണം; മുന്നറിയിപ്പുമായി കേന്ദ്രം

ലോഗ് ഇന്‍ ചെയ്ത നിലയില്‍ കിടക്കുന്ന സെഷന്റെ നിയന്ത്രണം ഏറ്റെടുക്കാനും തട്ടിപ്പ് നടത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം വിങ് ആണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: നിങ്ങള്‍ കമ്പ്യൂട്ടറുകളിലും ലാപ്പ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ലോഗ്ഔട്ട് ചെയ്യാതെ പോകാറുണ്ടോ? അങ്ങനെയാണെങ്കില്‍ സൈബര്‍ കുറ്റവാളികള്‍ ഇത് ദുരുപയോഗം ചെയ്ത് തട്ടിപ്പിന് ഇരയാക്കിയേക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ലോഗ് ഇന്‍ ചെയ്ത നിലയില്‍ കിടക്കുന്ന സെഷന്റെ നിയന്ത്രണം ഏറ്റെടുക്കാനും തട്ടിപ്പ് നടത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം വിങ് ആണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് പുറത്തിറക്കിയ പുതിയ മുന്നറിയിപ്പിലാണ് ഇക്കാര്യം പയുന്നത്. വാട്‌സ്ആപ്പ് വെബ് ലോഗ് ഇന്‍ ചെയ്ത നിലയിലാണെങ്കില്‍ ഉപയോക്താവിന്റെ സന്ദേശങ്ങളും കോണ്‍ടാക്ടുകളും ഗ്രൂപ്പ് സംഭാഷണങ്ങളും മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിച്ചേക്കാം. കൂടാതെ അക്കൗണ്ട് ഉടമയെന്ന വ്യാജേന തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോക്താവിന്റെ വിശ്വാസ്യത മുതലെടുത്ത് തട്ടിപ്പുകള്‍ നടത്താനും സാധ്യതയുണ്ട്. ബ്രൗസര്‍ വിന്‍ഡോയോ ടാബോ അടച്ചതുകൊണ്ട് മാത്രം വാട്‌സ്ആപ്പ് സെഷന്‍ അവസാനിക്കില്ല. അതിനാല്‍ അനധികൃത കടന്നുകയറ്റം തടയാന്‍ ഓരോ തവണ ഉപയോഗിച്ച ശേഷവും ഉപയോക്താക്കള്‍ നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഓഫീസ് കമ്പ്യൂട്ടറുകള്‍, മറ്റുള്ളവരുമായി പങ്കിടുന്ന സിസ്റ്റങ്ങള്‍, പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറുകള്‍, അല്ലെങ്കില്‍ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഡിവൈസുകള്‍ എന്നിവയില്‍ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോഴാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കമ്പ്യൂട്ടറുകളിലെ വാട്‌സ്ആപ്പ് വെബ് വഴി പ്രധാനപ്പെട്ടതോ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങള്‍ കൈമാറരുത്. പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറില്‍ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ ഇന്‍കോഗ്നിറ്റോ അല്ലെങ്കില്‍ പ്രൈവറ്റ് ബ്രൗസിങ് മോഡ് ഉപയോഗിക്കാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സുരക്ഷാ അപ്‌ഡേറ്റുകള്‍ കൃത്യസമയത്ത് തന്നെ ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Avoid WhatsApp Web on office or public computers, govt caution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമം അറിയാതെ ബാഹുബലി കളിക്കരുത്?'; ബീഹാർ ജഡ്ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

'ഓഫീസർ ഓൺ ഡ്യൂട്ടി'യിൽ സ്വകാര്യ മൊബൈൽ നമ്പർ ഉപയോഗിച്ചു; അണിയറപ്രവർത്തകർക്കും നെറ്റ്ഫ്ലിക്സിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ധനരാജ് വധക്കേസ് വിധി; കോടതിയിൽ വിതുമ്പി ഭാര്യ സജിനി; അപ്പീൽ നൽകുമെന്ന് സിപിഎം

'ക്രിക്കറ്റ് താരം' ആകണോ! അവസരമൊരുക്കി 'റോഡ് ടു കെസിഎൽ'

ഭക്തിസാഗരമായി ചക്കുളത്തുകാവ്; പൊങ്കാലയ്ക്ക് ഒരുങ്ങി നീരേറ്റുപുറം, പതിനായിരങ്ങളുടെ ഭക്തിസംഗമം