അടുത്ത പാദത്തില്‍ ബൈക്ക് പുറത്തിറക്കാനാണ് ആലോചന പ്രതീകാത്മക ചിത്രം
Business

'65 ശതമാനം വരെ ചെലവ് കുറവ്'; അടുത്ത പാദത്തില്‍ തന്നെ സിഎന്‍ജി ബൈക്ക് അവതരിപ്പിക്കാന്‍ ബജാജ് ഓട്ടോ, ലോകത്ത് ആദ്യം

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ സിഎന്‍ജി ബൈക്ക് ഇറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ സിഎന്‍ജി ബൈക്ക് ഇറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്ത് ആദ്യമായാണ് ഒരു കമ്പനി സിഎന്‍ജി ബൈക്ക് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അടുത്ത പാദത്തില്‍ തന്നെ ബൈക്ക് പുറത്തിറക്കാനാണ് കമ്പനിയുടെ ആലോചന. ഇക്കാര്യം കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചെലവും മലിനീകരണവും കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്ന് രാജീവ് ബജാജ് അവകാശപ്പെട്ടു. പരീക്ഷണ ഘട്ടത്തില്‍ തന്നെ ചെലവ് 50 മുതല്‍ 65 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ സിഎന്‍ജി മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

100നും 160നും ഇടയില്‍ സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 125 പ്ലസ് സിസി സെഗ്മെന്റില്‍ ബജാജ് മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട് വലിയ വില്‍പ്പനയാണ് നടന്നുവരുന്നത്. സിഎന്‍ജി മോട്ടോര്‍സൈക്കിളും ഈ സെഗ്മെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഇതിന് പുറമേ പള്‍സറിന്റെ വലിയ മോഡല്‍ അവതരിപ്പിക്കാനും ബജാജ് ഓട്ടോയ്ക്ക് പരിപാടിയുണ്ട്. 400 സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏപ്രിലില്‍ പള്‍സര്‍ 400 അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT