january Bank Holidays പ്രതീകാത്മക ചിത്രം
Business

ജനുവരിയില്‍ 16 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?

ജനുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

സമകാലിക മലയാളം ഡെസ്ക്

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ പോകുകയാണ്. 2026ലെ ആദ്യമാസമായ ജനുവരിയില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ജനുവരിയിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ജനുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും മന്നം ജയന്തിക്കും റിപ്പബ്ലിക് ദിനത്തിലും മാത്രമാണ് ബാങ്കിന് അവധി ഉള്ളത്.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജനുവരി മാസത്തില്‍ ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ജനുവരി 1- പുതുവര്‍ഷ ദിനം- മിസോറാം, തമിഴ്‌നാട്, സിക്കിം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, മേഘാലയ എന്നിവിടങ്ങളില്‍ അവധി.

ജനുവരി 2- മന്നം ജയന്തി- കേരളത്തില്‍ ബാങ്ക് അവധി

ജനുവരി 3- ഹസ്രത്ത് അലി ജന്മദിനം- ഉത്തര്‍പ്രദേശില്‍ ബാങ്ക് അവധി

ജനുവരി 4- ഞായറാഴ്ച

ജനുവരി 10 - രണ്ടാം ശനിയാഴ്ച

ജനുവരി 11- ഞായറാഴ്ച

ജനുവരി 12- സ്വാമി വിവേകാനന്ദ ജയന്തി- പശ്ചിമ ബംഗാളില്‍ ബാങ്ക് അവധി

ജനുവരി 14- മകരസംക്രാന്തി- അസം, ഒഡിഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അവധി

ജനുവരി 15- പൊങ്കല്‍/ മകര സംക്രാന്തി- തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ അവധി

ജനുവരി 16- തിരുവള്ളുവര്‍ ജയന്തി- തമിഴ്‌നാട്ടില്‍ ബാങ്ക് അവധി

ജനുവരി 17- ഉഴവര്‍ തിരുനാള്‍- തമിഴ്‌നാട്ടില്‍ ബാങ്ക് അവധി

ജനുവരി 18- ഞായറാഴ്ച

ജനുവരി 23- നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയന്തി, സരസ്വതി പൂജ, ബസന്ത പഞ്ചമി- പശ്ചിമ ബംഗാള്‍, ഒഡിഷ, ത്രിപുര എന്നിവിടങ്ങളില്‍ അവധി

ജനുവരി 24- നാലാമത്തെ ശനിയാഴ്ച

ജനുവരി 25- ഞായറാഴ്ച

ജനുവരി 26- റിപ്പബ്ലിക് ദിനം- രാജ്യമൊട്ടാകെ അവധി

Bank Holidays in January 2026: When Will Banks be Shut?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉന്നാവോ സാഹചര്യം ഗുരുതരം, സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുത്'; ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

'നിങ്ങള്‍ പോയതിന് ശേഷം ഒന്നും പഴയത് പോലെയല്ല അച്ഛാ, ഓരോ ഫോണ്‍കോളും അച്ഛന്റേതാണെന്ന് പ്രതീക്ഷിക്കും; നോവായി ദേവയുടെ വാക്കുകള്‍

'നമ്മള്‍ ഭരിക്കും, നീയാണ് പ്രസിഡന്റ്, ബിജെപി കൂടെ നില്‍ക്കും': ചരടുവലിച്ചത് എംഎല്‍എയെന്ന് കെ ആര്‍ ഔസേപ്പ്

റാപിഡ് ചെസ് ലോക കിരീടം കാള്‍സന്; ചാംപ്യനാകുന്നത് ആറാം വട്ടം

ബജറ്റ് ഫോണുകളെ പിന്തള്ളി; 2025ല്‍ ഏറ്റവുമധികം വിറ്റഴിച്ചത് ആപ്പിളിന്റെ ഈ ഫോണ്‍

SCROLL FOR NEXT