Bank Holidays പ്രതീകാത്മക ചിത്രം
Business

ഇടപാടുകാർ ശ്രദ്ധിക്കുക; ഇന്നുമുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

ബുധനാഴ്ച ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച പുതിയ സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.

പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്. പെസഹ വ്യാഴം നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയാണ്. ബുധനാഴ്ച 'നോ ട്രാൻസാക്ഷൻ ഡേ' പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ല.

ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

Financial transactions in banks in the state will be disrupted for three days starting today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം വിഡിഎസ്' അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന്

VD Satheesan Cabinet Live: 'ടീം വിഡിഎസ്'; സത്യപ്രതിജ്ഞ ഇന്ന്

വിവിഐപികളുടെ നിര, 15,000 ഇരിപ്പിടങ്ങൾ; ​ഗാലറിയിലും സൗകര്യം; സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍

നിര്‍മാതാവ് കെ രാജന്‍ ജീവനൊടുക്കിയ നിലയില്‍; നടുക്കുന്ന വാര്‍ത്തയെന്ന് സിനിമാ ലോകം

SCROLL FOR NEXT