280 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന്റെ (bsnl) അറ്റാദായം ഫയൽ
Business

പതിനെട്ട് വര്‍ഷത്തിനിടെ ആദ്യം; തുടര്‍ച്ചയായി രണ്ടുപാദത്തിലും ലാഭം കൊയ്ത് ബിഎസ്എന്‍എല്‍

പതിനെട്ട് വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ലാഭം കൊയ്ത് പ്രമുഖ പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പതിനെട്ട് വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ലാഭം കൊയ്ത് പ്രമുഖ പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ (bsnl). മാര്‍ച്ച് 31ന് അവസാനിച്ച നാലാമത്തെ പാദത്തില്‍ 280 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന്റെ അറ്റാദായം.ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍, ബിഎസ്എന്‍എല്‍ 849 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ലാഭത്തിലേക്കുള്ള മടങ്ങിവരവ്. മൂന്നാം പാദത്തില്‍ 262 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. എന്നാല്‍ നാലാമത്തെ പാദത്തില്‍ ഇത് മറികടക്കുകയായിരുന്നു. 2007 ന് ശേഷം മൂന്നാം പാദത്തിലാണ് കമ്പനി ആദ്യമായി ലാഭം നേടിയത്. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായി രണ്ടാം പാദത്തിലും ലാഭം കൊയ്ത് കമ്പനി നേട്ടം ഇരട്ടിയാക്കിയത്.

ഈ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിരുന്നിട്ടും 2025 സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ നോക്കിയാല്‍ കമ്പനി നഷ്ടത്തിലാണ്. 2247 കോടിയാണ് കമ്പനിയാണ് മൊത്തം നഷ്ടം. എന്നാല്‍ തൊട്ടുമുന്‍പത്തെ സാമ്പത്തികവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തില്‍ ഗണ്യമായ കുറവുണ്ട്. 2024 സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 5370 കോടിയായിരുന്നു. ഇതാണ് 2,247 കോടിയായി താഴ്ന്നത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനവും വര്‍ധിച്ചു. 2025 സാമ്പത്തികവര്‍ഷത്തില്‍ 7.8 ശതമാനം വര്‍ധനയോടെ 20,841 കോടിയായാണ് ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനം വര്‍ധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT