പ്രതീകാത്മക ചിത്രം 
Business

വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം; എതിര്‍പ്പുമായി ടെലികോം കമ്പനികള്‍

കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്നത് നിര്‍ബന്ധമാക്കണമെന്ന ട്രായ് നിര്‍ദേശത്തിനെതിരെ ടെലികോം കമ്പനികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്നത് നിര്‍ബന്ധമാക്കണമെന്ന ട്രായ് നിര്‍ദേശത്തിനെതിരെ ടെലികോം കമ്പനികള്‍. ഇത് നിര്‍ബന്ധമാക്കരുതെന്ന് പറഞ്ഞ ടെലികോം കമ്പനികള്‍, ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം ടെലികോം കമ്പനികള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രായുമായി നടത്തിയ ചര്‍ച്ചയിലാണ് ടെലികോം കമ്പനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്.

അടുത്തിടെയാണ് തട്ടിപ്പുകള്‍ തടയുന്നതിന് കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം നടപ്പാക്കണമെന്ന നിര്‍ദേശം ട്രായ് മുന്നോട്ടുവെച്ചത്. ഇതുമായി ബന്ധപ്പെട്ട്  നടന്ന ചര്‍ച്ചയിലാണ് റിലയൻസ് ജിയോ, എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ എതിര്‍പ്പ് ഉന്നയിച്ചത്. ഇത് നിര്‍ബന്ധമാക്കരുതെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. ഓപ്ഷണലായി തെരഞ്ഞെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. 

മാര്‍ക്കറ്റിന്റെ സ്വഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുസരിച്ച് നിര്‍ദേശം നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കമ്പനികള്‍ക്ക് നല്‍കണം. കോളറുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം സപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ഹാന്‍ഡ് സെറ്റുകള്‍ക്കും സാധ്യമല്ല. സ്വകാര്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിളിക്കുന്നയാളെ തിരിച്ചറിയുന്നതിന് അടക്കം ഇത് കാരണമാകും. ഇത്തരം കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ടെലികോം കമ്പനികള്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT