ബംഗളൂരു: ഒരാള്‍ക്ക് ഒരേ സമയം എത്ര ജോലികള്‍ ചെയ്യാനാവും? ഒന്നോ രണ്ടോ പരമാവധി പോയാല്‍ മൂന്നോ എന്നാവും ഇതിനുത്തരം. എന്നാല്‍ ബാക് ഗ്രൗണ്ട് വെരിഫിക്കേഷന്‍ പ്ലാറ്റ് ഫോം ആയ ഓണ്‍ഗ്രിഡ് പുറത്തു വിട്ട കണക്കു പറയുന്നത് വേറൊരു കഥയാണ്. 2018നും 2021നും ഇടയിലുള്ള കാലത്ത് മുപ്പതുകളുടെ തുടക്കത്തിലുള്ള ഒരു യുവതി പത്തു സ്ഥാപനങ്ങളില്‍ ഒരേ സമയം ജോലിചെയ്തെന്ന് ഓണ്‍ഗ്രിഡ് പറയുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍(ഇപിഎഫ്ഒ) നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് കണക്ക്.
രാജ്യത്ത് ഏറ്റവും തീവ്രമായ 'മൂണ്‍ലൈറ്റിങ്' (പ്രധാന ജോലിക്ക് പുറമേ ജീവനക്കാര്‍ മറ്റ് ജോലികള്‍ ചെയ്യുന്നത്) കേസുകളിലൊന്നാണിത്. ഏഴു വര്‍ഷത്തിനിടെ 141 ജോലികളാണ് ഇവര്‍ ചെയ്തത്. എംപ്ലോയ്മെന്റ് ഹിസ്റ്ററി പരിശോധനയിലൂടെയാണ് 141 'ഓവര്‍ലാപ്പിങ്' തൊഴില്‍ രേഖകളുള്ള ഉദ്യോഗാര്‍ത്ഥിയെ ഓണ്‍ഗ്രിഡ് കണ്ടെത്തിയത്. കോവിഡ് കാലത്തെ മൂണ്‍ലൈറ്റിങ് പ്രവണത നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രണ്ട് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെ ഇന്‍ഫോസിസ്, വിപ്രോ പോലുള്ള ഐടി കമ്പനികള്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
2018 നും 2021 നും ഇടയില്‍ ഈ ഉദ്യോഗാര്‍ത്ഥി ഒരേസമയം 10 സ്ഥാപനങ്ങളില്‍ വരെ ജോലി ചെയ്തിരുന്നു, 2020-ല്‍ ലോകം മുഴുവന്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയപ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍, വലിയ സംരംഭങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ എന്നിങ്ങനെ ഈ വ്യക്തി 50 പുതിയ ജോലികള്‍ നേടിയതായി ഓണ്‍ഗ്രിഡ് റിപ്പോര്‍ട്ട് പറയുന്നു.
ജോലികളില്‍ വര്‍ക്ക് ഫ്രം ഹോം, ഫ്രീലാന്‍സിങ്, ഹൈബ്രിഡ് മോഡലുകള്‍ കൊണ്ടുവരുമ്പോള്‍ തൊഴില്‍ പ്രതിസന്ധികളും വര്‍ധിക്കുന്നതായി ഓണ്‍ഗ്രിഡിന്റെ സഹസ്ഥാപകനും സിഇഒയുമായ പിയൂഷ് പേഷ്വാനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates