വെറും യാത്രയോ? ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലുമെത്തി

ദൃശ്യങ്ങളില്‍ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്.
Jyoti Malhotra espionage case
ജ്യോതി മല്‍ഹോത്രSocial Media
Updated on

ന്യൂഡല്‍ഹി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലും എത്തിയിരുന്നു. കേരളം സന്ദര്‍ശിച്ച ശേഷം ഫെബ്രുവരിയില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരില്‍ നിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളില്‍ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്.

കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, മൂന്നാര്‍, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓര്‍മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓര്‍മ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം പങ്കുവെച്ച വിഡിയോയില്‍ ജ്യോതി പറയുന്നുണ്ട്.

തുടര്‍ച്ചയായി പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. ഈ യാത്രയുടെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഇവര്‍ നിരന്തരം സന്ദര്‍ശിച്ചിരുന്നതായാണ് വിവരമുണ്ട്. ചാരവൃത്തിയാരോപിച്ച് പുറത്താക്കിയ ഉദ്യോഗസ്ഥനുമായി ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com