
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുള്ള സൈനിക സംഘർഷത്തിൽ വെടിനിർത്തലിനായി ആദ്യം മുന്നോട്ടു വന്നത് പാകിസ്ഥാനാണെന്നു ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
വെടിനിർത്തലിൽ അമേരിക്ക ഇടപെട്ടിട്ടില്ല. പാകിസ്ഥാൻ ആവശ്യവുമായി ഇങ്ങോട്ടു വരികയായിരുന്നുവെന്ന് അദ്ദേഹം കമ്മിറ്റിയെ ബോധ്യപ്പെടുത്തി. വിഷയങ്ങൾ ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ വെടി നിർത്തലിനു ധാരണയായെന്നു പുറത്തുവിട്ടത് വിവാദമായിരുന്നു. തങ്ങളാണ് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്ന് ട്രംപ് ആവകാശപ്പെടുകയും ചെയ്തിരുന്നു.
പാകിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) വെടിനിർത്തൽ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ യുഎസ് ഇടപെടൽ ഇല്ലെന്നും അദ്ദേഹം യോഗത്തിൽ ആവർത്തിച്ചു.
ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്‌ലാലയിലെ തന്ത്രപ്രധാനമായ നൂർഖാൻ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതെന്നും വിക്രം മിസ്രി വിശദീകരിച്ചു.
ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്‌ലാലയിലെ തന്ത്രപ്രധാനമായ നൂര്‍ഖാന്‍ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ